banner

ഹർഭജൻ സിങ് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥിയായേക്കും; ബിജെപിയിലേക്ക് എന്ന വാർത്തകൾ നിരസിച്ച് റിപ്പോർട്ടുകൾ

ഛണ്ഡീഗഢ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥിയാകും. ഹർഭജന്റെ സ്ഥാനാർഥിത്വം എഎപി ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ എഎപിക്ക് അഞ്ചു സീറ്റുകൾ ലഭിക്കും.

ഭഗവന്ത് മന്നിന്റെ നേതൃത്വത്തിൽ പഞ്ചാബിലെ പുതിയ സർക്കാർ ഹർഭജൻ സിങ്ങിന് കായിക സർവകലാശാലയുടെ ചുമതല കൂടി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹർഭജൻ ബിജെപിയിലും കോൺഗ്രസിലും ചേർന്നേക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായിരുന്ന സിദ്ദു ഹർഭജനപ്പമൊള്ള ഫോട്ടോ ട്വീറ്റ് ചെയ്തതാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാക്കിയത്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിനു പിന്നാലെ എഎപിക്ക്, രാജ്യസഭയിലേക്ക് ഏതാനും അംഗങ്ങളെ അനായാസം ജയിപ്പിക്കാനാകും

Post a Comment

0 Comments