banner

ബൈക്കിലിരുന്ന് കുട നിവർത്തി; മകനോടൊപ്പം സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ച് വീണ് മരിച്ചു

കുന്നംകുളം : മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്റെ ഭാര്യ ഷീജയാണ്​ (47) മരിച്ചത്. മഴ പെയ്തതോടെ പിറകിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ തലയിടിച്ച് വീഴുകയായിരുന്നു. ചൊവ്വാഴ്​ച രാവിലെ ചൊവ്വന്നൂർ മില്ലിന് മുന്നിലായിരുന്നു അപകടം. ഉടൻ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മക്കൾ: നിഖിൽ, നീതു.

Post a Comment

0 Comments