banner

‘അവൻ എന്റെ രണ്ടാനപ്പനാണ്, മൂന്ന് കൊല്ലമായി അറിയാം, തന്റെ അമ്മയുടെ തുണി അലക്കിയും പാത്രം കഴുകിയും നടന്നവനാണ് അവൻ; ഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോൺ ബിനോയ് ഡിക്രൂസിനെ കുറിച്ച് കൊല്ലപ്പെട്ട കുഞ്ഞിൻ്റെ പിതാവ് വെളിപ്പെടുത്തുന്നു..

സ്വകാര്യ ഹോട്ടൽ മുറിയിൽ ഒന്നര വയസുകാരിയായ കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺ ബിനോയ് ഡിക്രൂസ് തന്റെ രണ്ടാനപ്പനാണെന്ന് കുട്ടിയുടെ പിതാവ് സജീവ്. ബിനോയ് തന്റെ അമ്മയെ രണ്ടാമത് കെട്ടിയ ആളാണെന്ന് സജീവ് പറഞ്ഞു. അവൻ തന്റെ അമ്മയുടെ തുണി അലക്കുമായിരുന്നെന്നും പാത്രം കഴുകുന്നത് ഉൾപ്പെടെ വീട്ടുജോലികൾ ചെയ്യുമായിരുന്നെന്നും സജീവ് വെളിപ്പെടുത്തി.

‘ജോൺ ബിനോയ് എന്റെ രണ്ടാനപ്പനാണ്. എന്റെ അമ്മയെ രണ്ടാമത് കെട്ടിയ ആൾ. പോസ്റ്റ്‌മോർട്ടത്തിന് ആദ്യം മുൻകൈയെടുത്തത് ഞാനാണ്. അങ്ങനെയുള്ള എന്നെയാണ് തല്ലിയത്. കറുകുറ്റി ബാറിൽനിന്ന് ഒരുത്തനെയും വിളിക്കാതിരുന്നതാ. ഈ അടി ഞാൻ ഒറ്റയ്ക്ക് കൊള്ളണം. ചില്ല് അടിച്ച് പൊളിക്കണമെങ്കിൽ പൊളിക്ക്’.

‘മൂന്നു വർഷമായി ബിനോയിയെ അറിയാം. എന്റെ വീട്ടിൽ തന്നെയാണ്. അവൻ എന്റെ അമ്മയുടെ തുണി അലക്കും പാത്രം കഴുകും. അങ്ങനെ വീട്ടുകാര്യങ്ങളൊക്കെ നോക്കിനടന്നിരുന്ന പയ്യനാണ്. ഇങ്ങനെ നടന്നത് പെട്ടെന്ന് ഒരു ഷോക്ക് കിട്ടിയപ്പോലെയായി.’- സജീവ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി കറുകുറ്റിയിലെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട ഒന്നരവയസുകാരി നോറ മരിയയുടെ അച്ഛൻ സജീവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലഹരി ഉപയോഗിച്ച ശേഷമാണ് സജീവ് കറുകുറ്റിയിലെ വീട്ടിലെത്തിയത്. കറുകുറ്റിയിലെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ സജീവും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നീട് അങ്കമാലി പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം ഒന്നര വയസുകാരിയെ ഹോട്ടൽ മുറിയിൽ വെച്ച് ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ അടിമുടി ദുരൂഹത. കുട്ടി കൊല്ലപ്പെടുമ്പോൾ പ്രതിയായ ജോൺ ബിനോയി ഡിക്രൂസിനൊപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ മുത്തശ്ശി സിപ്സി ക്രിമിനൽ പശ്ചാത്തലമുള്ള സ്ത്രീ ആയിരുന്നിട്ടും കസ്റ്റഡിയിൽ പോലും എടുക്കാതെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതും  വിവാദമാകുന്നു. പൊലീസിന് പോലും പലപ്പോഴും തലവേദന സൃഷ്ടിച്ചിട്ടുള്ള ഇവർ മയക്കുമരുന്ന് – സെക്സ് മാഫിയ ബന്ധമുള്ളവരാണെന്ന് പൊലീസും സമ്മതിക്കുന്നു. എന്നാൽ, ഇവരെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസും തയ്യാറായില്ല.

കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിയും ഇവരുടെ കാമുകനായ പ്രതിയും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കുഞ്ഞുങ്ങളെ ഇവരുടെ നിയമവിരുദ്ധ ഇടപാടുകൾക്ക് മറയാക്കിയിരുന്നെന്ന് കുട്ടിയുടെ അമ്മ ഡിക്സി ഇന്നലെ പ്രതികരിച്ചിരുന്നു. പ്രതി ജോൺ ബിനോയി ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുളള തർക്കത്തിന് പിന്നാലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. അർധരാത്രി മുത്തശി പുറത്തുപോയ സമയം ആസൂത്രിതമായി കൊലപാതകം നടത്തിയതാണോയെന്ന കാര്യമാണ് പരിശോധിക്കുന്നത്.

പൊലീസിന് സ്ഥിരം തലവേദനയാണ് ക്രിമിനലായ സിപ്സി എന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്. എന്നിട്ടും ഇവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. സിപ്സി മോഷണം മുതൽ സെക്സ് റാക്കറ്റിൽ വരെ കണ്ണിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസിന് സ്ഥിരം തലവേദനയായ ഇവർ കേസന്വേഷിക്കാൻ ചെല്ലുന്ന ഉദ്യോ​ഗസ്ഥരെ പോലും സമ്മർദ്ദത്തിലാക്കുകയാണ് പതിവ്. പൊലീസ് നടപടിയിൽ രക്ഷപെടാൻ ഇവർ ചെയ്ത വിക്രിയകൾ പൊലീസിനെ വല്ലാതെ വിഷമിപ്പിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments