banner

'എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്; മീടൂ എന്താണെന്നറിയില്ല, സെക്‌സ് ചോദിച്ചുവാങ്ങും; ജോലിയില്ലാത്ത തെണ്ടികളാണ് ഫാൻസുകാർ, ആ പൊട്ടന്മാർ വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കാൻ പോണില്ല'; ഫാൻസുകളെ തള്ളിപ്പറഞ്ഞ് വിനായകൻ...

മീ ടൂ വിവാദത്തിൽ പ്രതികരണവുമായി നടൻ വിനായകൻ. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അത് ചോദിക്കുമെന്നും മീ ടൂ എന്താണെന്ന് അറിയില്ലെന്നും വിനായകൻ പറഞ്ഞു.

ഒരുത്തി എന്ന ചിത്രവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ.

എന്താണ് മീ ടൂ ? എനിക്കറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാൻ ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അത് ചോദിക്കും. എന്നോട് ഒരു സ്ത്രീയും ഇങ്ങോട്ട് ചോദിച്ചിട്ടില്ല.

മാന്യൻമാരാണെന്ന് നടിക്കുന്നവരെ ചോദ്യം ചെയ്യുമെന്നും അതിന്റെ പേരിൽ തന്റെ കരിയറിന് ഒന്നും സംഭവിക്കില്ലെന്നും വിനായകൻ പറഞ്ഞു. സിനിമാ താരങ്ങളുടെ ഫാൻസ് അസോസിഷനുകളെക്കുറിച്ചും ഇദ്ദേഹം നിശിതമായി വിമർശിച്ചു. ഫാൻസുകാർ വെറും പൊട്ടൻമാരാണെന്നും അവർ വിചാരിച്ചാൽ ഇനി ഒന്നും നടക്കില്ലെന്നും വിനായകൻ പറഞ്ഞു.

Post a Comment

0 Comments