banner

'എനിക്ക് ഭയമില്ല': തൻ്റെ സങ്കേതം വെളിപ്പെടുത്തി സെലെൻസ്‌കി, പുടിൻ വെറുമൊരു മൃഗമാണ്, അടുത്തതായി നാറ്റോ അംഗങ്ങൾക്ക് നേരെയാണ് റഷ്യയുടെ വരവെന്നും വോളോഡിമർ സെലെൻസ്‌കി; അവസാനമായി ബൈഡനോട് അപേക്ഷിച്ച് സെലെൻസ്‌കിയുടെ അഭിമുഖം

ഉക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ അഭിമുഖം എബിസി ന്യൂസ് പുറത്തുവിട്ടു. തിങ്കളാഴ്ചയാണ് എബിസി ന്യൂസിന്റെ ഡേവിഡ് മുയറിന് മുന്നിൽ സെലെൻസ്‌കി മനസ്സു തുറന്നത്. കീവിൽ താൻ താമസിക്കുന്ന തൻ്റെ സങ്കേതവും  സെലെൻസ്‌കി വെളിപ്പെടുത്തി. സുരക്ഷയുടെ ഭാഗമായി ഫെബ്രുവരി 24 മുതൽ അദ്ദേഹത്തിൻ്റെ സങ്കേതം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

തനിക്ക് ആരെയും ഭയക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ സെലൻസ്കി, അത് കൊണ്ട് തൻ്റെ സങ്കേതം രഹസ്യമായി സൂക്ഷിക്കേണ്ടതില്ലെന്നും. അതിനാൽ തൻ്റെ സങ്കേതം വെളിപ്പെടുത്തുകയാണെന്നും മുയറുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. 

റഷ്യയുടെ അധിനിവേഷത്തെ സംബന്ധിച്ച മുയറിൻ്റെ ചോദ്യത്തിന് പുടിൻ വെറുമൊരു മൃഗമാണെന്നും അദ്ദേഹത്തിൽ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കുന്നില്ലെന്നും സെലെൻസ്‌കി പറഞ്ഞു. 44 കാരനായ സെലെൻസ്‌കി പുടിൻ്റെ അടുത്ത അധിനിവേഷം ഒരു പക്ഷെ നിങ്ങളിലേക്കായിരിക്കാം എന്ന് പാശ്ചാത്യ രാജ്യങ്ങളോട് മുന്നറിയിപ്പ് നൽകി.

പുടിനെ മൃഗമെന്ന് വിശേഷിപ്പിച്ച അദ്ദേഹം 'ഈ മൃഗം ഒരു പാട് ഭക്ഷിക്കുമെന്നും, ആദ്യ ഇര ഞങ്ങളാണെന്നും, അടുത്തത് നിങ്ങളാണെന്നും, അയാൾക്ക് കൂടുതൽ, കൂടുതൽ, കൂടുതൽ വേണമെന്നും, ഒന്നും അയാൾക്ക് മുഴുക്കില്ലെന്നും' സെലെൻസ്കി പറഞ്ഞു. പുടിൻ ഒരു യുദ്ധക്കുറ്റവാളിയാണോ എന്ന ചോദ്യത്തിന്, 'നമ്മുടെ നാട്ടിലേക്ക് (യുക്രെയ്നിലേക്ക്‌) വന്ന എല്ലാ ആളുകളും, ആ ഉത്തരവുകൾ നൽകിയവരും, വെടിവച്ച എല്ലാ സൈനികരും കുറ്റക്കാരാണ്' വോളോഡിമർ സെലെൻസ്‌കി തൻ്റെ നിലപാട് വ്യക്തമാക്കി.

ജോ ബൈഡനിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് മുയറിന്റെ ചോദ്യത്തിന്, റഷ്യൻ ആക്രമണം തടയാൻ ഉക്രെയ്നിന് അവരുടെ ആകാശത്ത് ഒരു നോ-ഫ്ലൈ സോൺ ആവശ്യമാണെന്ന് സെലെൻസ്കി പറഞ്ഞു. 'ധീരരായ അമേരിക്കൻ സൈനികർ' സഹായിക്കാൻ തയ്യാറാവുമെന്നതിൽ തനിക്ക് സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു - എന്നാൽ ഇത് യുഎസിനെ ആണവയുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമോ എന്ന ചോദ്യത്തിന്  മറുപടി പറയാൻ സെലെൻസ്കി തയ്യാറായില്ല.

ഹോളിവുഡ് സിനിമകളിൽ നാം കാണുന്നത് പോലെ അവസാനം യുക്രെയ്നിന് സന്തോഷകരമായ അന്ത്യമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും സെലെൻസ്കി പറഞ്ഞു. ദീർഘനാളുകളുടെ ഇടവേളയ്ക്ക് ശേഷമാണ് സർക്കാരിനെ മുൻനിർത്തി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മാധ്യമത്തോട് സംസാരിക്കുന്നത്. ഇത് ജനങ്ങളുടെ ഹൃദയത്തിലേക്കുള്ള സർക്കാരിൻ്റെ തിരിച്ചു വരവായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments