banner

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്നു

ന്യൂഡൽഹി : യുക്രൈനിൽ ചികിത്സയിലിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയായ 22കാരൻ മരിച്ചു. പഞ്ചാബ് സ്വദേശിയ ചന്ദൻ ജിൻഡാൽ (22) ആണ് യുക്രൈനിൽ മരിച്ചത്. തലച്ചോറിലെ ഇസ്കെമിയ സ്ട്രോക്ക് ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. 

യുക്രൈനിലെ വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു ചന്ദൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് വിദ്യാർത്ഥിയുടെ പിതാവ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഖാർക്കീവിൽ നടന്ന ഇന്നലെ ഉണ്ടായ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശി നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാ‍ർത്ഥി കൊല്ലപ്പെട്ടിരുന്നു. 

ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് നവീൻ കൊല്ലപ്പെട്ടതെന്ന് അപ്പാർട്ട്മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളെല്ലാം മരണഭയത്തിലാണ്.

Post a Comment

0 Comments