പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ആശുപത്രികളിൽ വീഡിയോ ചിത്രീകരിക്കുന്നതിന് നിരോധനമുണ്ടോ? എന്ന ചോദ്യം. ഉത്തരം ഇല്ല എന്നാണ്. പക്ഷെ ചില വ്യവസ്ഥകളുണ്ട്. എന്താണ് ആ വ്യവസ്ഥയെന്നല്ലെ നമുക്ക് പരിശോധിക്കാം...
ആദ്യം തന്നെ പറയട്ടെ ആശുപത്രികളിൽ വീഡിയോ ചിത്രീകരിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമുണ്ടെന്ന് ചില ആശുപത്രി മാനേജ്മെൻ്റുകൾ അവകാശപ്പെടാറുണ്ട് എന്നാൽ ഇങ്ങനെ ഒരു വ്യവസ്ഥ നിയമപരമായി നമുക്ക് തെളിയ്ക്കാനാവില്ല കാരണം ആശുപത്രിയുടെ തെറ്റായ നയങ്ങൾക്കെതിരെയാണ് നമ്മൾ വീഡിയോ ചിത്രീകരിക്കുന്നത് എങ്കിൽ മുൻകൂർ അനുമതി ആവശ്യമുണ്ടെങ്കിൽ ആശുപത്രിയുടെ തെറ്റായ നയങ്ങൾ ചിത്രീകരിക്കുന്നതിന് ഒരിക്കലും ആശുപത്രി മാനേജ്മെൻ്റുകൾ അനുമതി നൽകുകയില്ല. അതിനാൽ മുൻകൂർ അനുമതി ആവശ്യമുണ്ടെന്ന വാദം തീർത്തും തെറ്റാണ്. ഇവ ലംഘിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ല.
രണ്ടാമത്തെ കാര്യം ആശുപത്രികളിൽ വീഡിയോ ചിത്രീകരിക്കുന്നതും പൊതു സ്ഥലത്ത് വീഡിയോ ചിത്രീകരിക്കുന്നതും തമ്മിൽ യാതൊരു വിധ വ്യത്യാസവും അഭിപ്രായപ്പെടാനാകില്ല. എന്നാൽ രണ്ടിടങ്ങളിലും വീഡിയോ ചിത്രീകരിക്കുമ്പോഴും തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ വീഡിയോ ചിത്രീകരിക്കാനുള്ള നമ്മുടെ അവകാശത്തേക്കാൾ വലുത് മറ്റൊരാൾക്ക് അയാളുടെ സ്വകാര്യത സംരക്ഷിക്കുക എന്നുള്ളതാണ് ആയതിനാൽ വീഡിയോ ചിത്രീകരിക്കുന്നതിന് മുൻപ് ആശുപത്രി പരിസരത്തെയോ പൊതു സ്ഥലത്തെയോ വ്യക്തികളുടെ (പൊതുജനങ്ങൾ / ബന്ധപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാർ അല്ലാത്തവർ) സ്വകാര്യത നമ്മൾ മാനിക്കുന്നുണ്ടെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്. സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം തടയിടേണ്ടതാണ്.
മൂന്നാമത് രോഗിയുടെ സമ്മതപ്രകാരമല്ലാതെ ആശുപത്രികളിൽ അവരുടെ വീഡിയോ ചിത്രീകരിക്കുന്നത് തികച്ചും മോശമായ സംഗതിയാണ് മാത്രമല്ല അതിന് നിയമപരമായ സാധുതയുമില്ല.
മുകളിൽ പറഞ്ഞതിന് അനുകൂലമായി വീഡിയോ ചിത്രീകരിച്ചതിൻ്റെ പേരിൽ നിയമപരമായി നിങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ല. അങ്ങനെ ആർക്കെങ്കിലും വീഡിയോ ചിത്രീകരിച്ചതിന് പരാതിയുണ്ടെങ്കിൽ വ്യവസ്ഥാപിതമായ നിയമ നിർവ്വഹണ അതോറിറ്റിക്ക് മുന്നിൽ പരാതിപ്പെടുകയോ അഭിഭാഷകൻ മുഖേന ബഹു. കോടതികളിൽ കേസ് ഫയൽ ചെയ്യുകയോ ചെയ്യണം. അല്ലാതെ വീഡിയോ ചിത്രീകരിക്കുന്ന ആളിനെ കയ്യേറ്റം ചെയ്യുന്നതും മർദ്ദിക്കുന്നതും ക്രിമിനൽ കുറ്റമാണ്. നിയമം വഴി അമർച്ച ചെയ്യേണ്ടത്.
0 Comments