banner

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; നടപടികൾ തുടരുന്നതിൽ അർത്ഥമില്ലെന്ന് സർക്കാർ കോടതിയിൽ

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ നടപടികൾ തുടരുന്നതിൽ അർത്ഥമില്ലെന്ന് സർക്കാർ കോടതിയിൽ. കേസ് പിൻവലിക്കരുതെന്നാവശ്യപ്പെട്ട് ജയിംസ് മാത്യു, എ.എ. പൗലോസ് എന്നിവർ നൽകിയ ഹർജി പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും ലാലിനെതിരെ നടപടികൾ തുടരുന്നതിൽ അർത്ഥമില്ലെന്നും സർക്കാർ കോടതിയിൽ വിശദീകരണം നൽകി. 

ഇന്നലെ ഹർജികളിൽ വാദം കേട്ട പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് മാർച്ച് 29 നു പരിഗണിക്കാൻ മാറ്റി. മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. 

അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ചെന്നാരോപിച്ച് ലാലിനെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.
ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി  പെരുമ്പാവൂർ കോടതിയിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

ആനക്കൊമ്പ് കേസിൽ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരേ നടൻ മോഹൻലാൽ മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Post a Comment

0 Comments