banner

ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള അന്തരിച്ചു

തിരുവനന്തപുരം : ജനം ടി വി എംഡിയും സി ഇ ഒയുമായി ജി കെ പിള്ള അന്തരിച്ചു. 71 വയസായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം.

മാനേജ്‌മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹം. ആർഎസ്എസ് പാലക്കാട് നഗർ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

1973 ൽ ബിറ്റ്‌സ് പിലാനിയിൽ നിന്ന് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. മാനുഫാക്ചറിംഗ് മേഖലയിൽ 47 വർഷത്തിലേറെ കാലം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 8 വർഷമായി വാൽചന്ദ്നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു അദ്ദേഹം.

2020 മാർച്ചിൽ വിരമിച്ച ശേഷം വാൽചന്ദ്നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് ബംഗലൂരു എന്നിവയുടെ ചെയർമാനായും മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

യുഎസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്സിക്യൂട്ടീവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്നൊവേഷൻ ആൻഡ് ഇൻഡസ്ട്രി അക്കാദമി സഹകരണത്തിന്റെ ശക്തമായ വക്താവായ അദ്ദേഹം രാജ്യത്തിന്റെ ‘ആത്മനിർഭർ ഭാരത്’ അഭിയാനിൽ പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു. ദേശീയ അന്തർദേശീയ ഫോറങ്ങളിൽ ധാരാളം അവാർഡുകൾ നേടിയിട്ടുള്ള ജി.കെ. പിള്ള ദേശീയ തലത്തിലുള്ള ഹോക്കി കളിക്കാരനുമാരുന്നു.

Post a Comment

0 Comments