banner

`ഗരുഡയുടെ മരണത്തിന് ശേഷം കെജിഎഫിൽ എന്ത് സംഭവിച്ചു?`; കെജിഎഫ് 2 ട്രെയിലർ എത്തി

സിനിമാപ്രേമികള്‍ കാത്തിരുന്ന ‘കെജിഎഫ് 2’ ട്രെയിലർ എത്തി. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തുമാണ് ട്രെയിലറിൽ ഉടനീളം നിറഞ്ഞാടുന്നത്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ചിത്രത്തിന്‍റെ ആദ്യഭാഗം 2018 ഡിസംബര്‍ 21-നാണ് പുറത്തിറങ്ങിയത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും.

സാൻഡൽവുഡ് ചിത്രമായ കെജിഎഫ് 2 കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ റിലീസാകും. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2021 ജൂലൈ 16 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കെജിഫ് ചാപ്റ്റർ 2 എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെയ്ക്കുകയായിരിക്കുന്നു. കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണയാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചത്.

യാഷിനെയും സഞ്ജയ് ദത്തിനെ കൂടാതെ രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

1980കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് കെജിഎഫ് ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് തന്നെയായിരുന്നു. രണ്ടാം ഭാഗത്തിന്റെ മലയാളം ഡിസ്ട്രിബ്യുഷൻ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

Post a Comment

0 Comments