banner

ക്യത്യനിർവ്വഹണത്തിനുള്ള സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരികളുടെ കോല്‍ക്കളി; നൂറ് കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്ന ചരക്ക് സേവന നികുതി ഓഫീസിലാണ് സംഭവം; ശമ്പളം കിട്ടുന്നുണ്ടല്ലോ? അല്ലേ, പ്രതികരണം


ക്യത്യനിർവ്വഹണത്തിനുള്ള സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരികളുടെ കോല്‍ക്കളി പരിശീലനം. പാലക്കാട് ചരക്ക് സേവന നികുതി ഓഫീസിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ദൃശ്യം പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരിശീലനം അവസാനിപ്പിച്ചത്.

ഈ മാസം അവസാനം നടയ്ക്കാനിരിയ്ക്കുന്ന കുടുംബ മേളയിൽ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ക്യത്യനിർവ്വഹണത്തിനുള്ള സമയത്ത് കോല്‍ക്കളി പരിശീലനം നടത്തിയത്. സംഭവ സമയം അവിടെയെത്തിയ പൊതു പ്രവർത്തകരിലൊരാളാണ് വീഡിയോ ദൃശ്യം പകർത്തിയത്.

ദിനേനയെന്നോണം നൂറ് കണക്കിന് ഫയലുകളാണ് ജി.എസ്.ടി ജില്ലാ ആസ്ഥാനത്തേക്ക് എത്തുന്നത്. ഇങ്ങനെ നിരവധി ഫയലുകൾ കെട്ടികിടക്കുന്ന സര്‍ക്കാര്‍ ഓഫീസിലാണ് വനിതാ ജീവനക്കാരികൾ  നിരുത്തരവാദിത്വപരമായ നടപടികൾ കൈക്കൊണ്ടത്. 

സംഭവത്തിൽ പൊതു പ്രവർത്തകർ ജില്ലാ കലക്ടർക്ക് പരാതി സമർപ്പിച്ചതായാണ് വിവരം.

നിരവധി പ്രതികരണങ്ങളാണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പലരും രേഖപ്പെടുത്തുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഒരാൾ 'മാസാമാസം ശമ്പളം കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ അവർക്ക് എന്താ ചെയ്യാൻ പറ്റാത്തത് ' എന്നും പ്രതികരിച്ചു. എന്തായാലും ഈ കോൽക്കളി ഇനി വേദിയിൽ അരങ്ങേറുമോ എന്ന് കണ്ടറിയണം.

Post a Comment

0 Comments