banner

ദേശീയ പണിമുടക്കില്‍ കൊല്ലം ജില്ല നിശ്ചലമാകും: 28, 29 തീയതികളില്‍ ജില്ലയില്‍ അണിനിരക്കുക 15 ലക്ഷം പേര്‍

കൊല്ലം : ദേശീയ പണിമുടക്കില്‍ കൊല്ലം ജില്ല നിശ്ചലമാകുമെന്നും  കുറഞ്ഞത്‌ 15 ലക്ഷം പേര്‍ പങ്കാളികളാവുമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയന്‍ ഭാരവാഹികള്‍ പ്രതസമ്മേളനത്തില്‍ അറിയിച്ചു. ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രവാക്യം
ഉയര്‍ത്തിയാണ്‌ 48 മണിക്കൂര്‍ പണിമുടക്ക്‌ നടത്തുന്നത്‌. 

വ്യാപാരി വ്യവസായികളും, കേന്ദ്രസംസ്ഥാന ജീവനക്കാരും, കര്‍ഷക
രും, തൊഴിലുറപ്പ്‌ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും സമ
രത്തില്‍ പങ്കാളികളാകണമെന്ന്‌ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ജനങ്ങള്‍ ട്രെയിന്‍, ബസ്സ്‌ യാത്രകള്‍ ഒഴിവാക്കിയും, വാഹന ഉടമകള്‍
വാഹനം നിരത്തിലിറക്കാതെയും സഹകരിക്കണം.

മാര്‍ച്ച്‌ 28 ന്‌ പണിമുടക്കുന്ന തൊഴിലാളികള്‍ പ്രകടനമായി എത്തി
എല്ലാ പഞ്ചായത്ത്‌ മുനിസിപ്പല്‍ ക്രേന്ദങ്ങളില്‍ ധര്‍ണ്ണ ഇരിക്കും. 29 ന്‌
വൈകിട്ട്‌ 5 മണി വരെ സമരക്രേനദ്രത്തില്‍ പണിമുടക്കില്‍ പങ്കാളികളാവുന്ന
വര്‍ ഉണ്ടാകും.

ജില്ലയില്‍ 80 ക്രേന്ദ്രങ്ങളില്‍ 48 മണിക്കൂര്‍ ധര്‍ണ്ണ നടത്തും. സമരക്രേദ്ര
ങ്ങളില്‍ വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകളുടെ അനുഭാവ പ്രകടന
ങ്ങള്‍ ഉണ്ടാവും.

സമരസന്ദേശം വിളിച്ചറിയിക്കുന്ന കലാപരിപാടികള്‍ തൊഴിലാളികളും,
കുടുംബാംഗങ്ങളും അവതരിപ്പിക്കും. പണിമുടക്കിന്റെ ര്രചരണാര്‍ത്ഥം 26 ന്‌
കടകമ്പോളങ്ങളിൽ പ്രധാനപ്രവർത്തകർ സന്ദര്‍ശനം നടത്തി സഹകരണം ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥന നടത്തും. വിളംബരജാഥയും നടത്തും.

27 ന്‌ പഞ്ചായത്ത്‌ മുനിസിപ്പല്‍ ക്രേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. അന്നേ ദിവസം തൊഴിലാളികള്‍ ഭവനങ്ങളില്‍ ദീപം തെളിയിക്കും. 26 ന്‌ വനിതാതൊഴിലാളികളുടെ പ്രത്യേക സ്ക്വാഡ്‌ പ്രചരണവും
ഉണ്ടാകുമെന്ന്‌ നേതാക്കള്‍ പ്രതസമ്മേളനത്തില്‍ പറഞ്ഞു.

എസ്‌. ജയമോഹന്‍ (സിഐടി.യു), ജി. ബാബു (എ.ഐ.ടി.യു.സി) എ.
കെ. ഹഫീസ്‌(ഐ.എന്‍.ടി.യു.സി.) ടി.സി.വിജയന്‍ (യുടിയുസി) ചക്കാ
ലയില്‍ നാസര്‍ (എസ്‌.ടി.യു) സുരേഷ്‌ ശര്‍മ്മ(റ്റിയുസിഎ) അജിത്‌ കുരീപ്പുഴ
(റ്റി.യു.സി.സി.) എസ്‌. രാധാകൃഷ്ണന്‍ (ഐ.ഐ.യു.റ്റി.യു.സി.) കുരീപ്പുഴ
ഷാനവാസ്‌ (കെ.ടി.യു.സി.)രവീര്രന്‍പിളള (കെ.ടി.യു.സി. (എം)) ഗുരുദേവ്‌
(എച്ച്‌.എം.എസ്‌) നിര്‍മ്മല(സേവ) മോഹന്‍ലാല്‍ (എന്‍.ടി.യു.ഐ) രാജീവ്‌
(എന്‍.എല്‍.സി) എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments