banner

കൊല്ലത്ത് മാധ്യമ പ്രവർത്തകന് വീട് കയറി ആക്രമണം; ആക്രമി സ്വന്തം അമ്മയെയും മർദ്ദിച്ചതായി ആരോപണം; ഉടൻ പ്രതിയെ പിടികൂടണമെന്ന ആവശ്യവുമായി മാധ്യമ പ്രവർത്തകർ

കൊല്ലത്ത് മാധ്യമ പ്രവർത്തകന് വീട് കയറി ആക്രമണം. ചടയമംഗലം ഇളമാട് സ്വദേശിയും ഓൺലൈൻ വാർത്താ മാധ്യമമായ ട്രുത്ത് വിഷൻ ന്യൂസിൻ്റെ ചീഫ് റിപ്പോർട്ടറുമായി രാജേഷ് ഹരിശ്രീയെയാണ് യുവാവ് വീട് കയറി ആക്രമിച്ചത്. ആക്രമി മൂന്ന് മാസത്തിനു മുൻപ് സ്വന്തം അമ്മയെയും മർദ്ദിച്ചിരുന്നെന്നും മദ്യപാനിയായ ഇയാൾ അമ്മയെ നിരന്തരമായി മർദ്ദിച്ചിരുന്നെന്നും തുടർന്ന് ചടയമംഗലം പോലീസിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടിയെങ്കിലും താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു.

തന്നെ മർദ്ദിച്ചത്  ഇക്രു എന്ന് വിളിക്കുന്ന വിഷ്ണു ആണെന്ന് മാധ്യമ പ്രവർത്തകൻ രാജേഷ് ഹരിശ്രീ പറഞ്ഞു. പ്രതിയുടെ ചീത്ത സ്വഭാവങ്ങൾ കാരണം ഭാര്യ പിണങ്ങി സ്വന്തം വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.  കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുൻപ് പ്രതി ഭാര്യയെയും മക്കളെയും വീട്ടിലേക്ക് മടക്കി കൊണ്ടുവന്നു. അതിനു ശേഷം തുടർച്ചയായി മർദ്ദനം നടത്തിയിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി ഭാര്യയെയും മക്കളെയും അമ്മയെയും മർദ്ദിക്കുന്നത് തടഞ്ഞ രാജേഷ് ഹരിശ്രീ യെ മർദ്ദിക്കുകയും അതിനുശേഷം വീടുകയറി അമ്മയെയും സഹോദരിയെയും സഹോദരിയുടെ മകളെയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് പ്രതി കൊല വിളി നടത്തി. ചടയമംഗലം പോലീസ് സ്ഥലത്തെത്തി പരാതി സ്വീകരിച്ചു. ഉടൻ പ്രതിയെ പിടികൂടണമെന്നും മാധ്യമ പ്രവർത്തകർക്ക് മേലുള്ള ആക്രമണം തടയേണ്ടതാണെന്നും മാധ്യമ പ്രവർത്തകർ പറഞ്ഞു.

അപലപനീയം - ചീഫ് എഡിറ്റർ

ചടയമംഗലം ഇളമാട് സ്വദേശിയും ഓൺലൈൻ വാർത്താ മാധ്യമമായ ട്രുത്ത് വിഷൻ ന്യൂസിൻ്റെ ചീഫ് റിപ്പോർട്ടറുമായി രാജേഷ് ഹരിശ്രീയെ ആക്രമിച്ച സംഭവം അപലപനീയമാണെന്ന് ചീഫ് എഡിറ്റർ. സഹജീവി സ്നേഹത്തിൻ്റെ അടിസ്ഥാനത്തിലാണ് ആക്രമിയുടെ പിടിയിൽ നിന്ന് പ്രതിയുടെ ഭാര്യയായ സഹോദരിയെയും മക്കളെയും പ്രതിയുടെ മർദ്ദനത്തിൽ രാജേഷ് രക്ഷിച്ചത്. 

ഇതിൻ്റെ അടിസ്ഥാനത്തിലാണ് രാജേഷ് ഹരിശ്രീയെ പ്രതി ആക്രമിച്ചത്. പോലീസിൻ്റെ ഭാഗത്ത് നിന്ന് സമഗ്രമായ അന്വേഷണമുണ്ടായി പ്രതിയെ ഉടൻ പിടികൂടി നാടിൻ്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതായി അഷ്ടമുടി ലൈവ് ന്യൂസ് ചീഫ് എഡിറ്റർ ഷെജീർ ജമാലുദ്ദീൻ പറഞ്ഞു. രാജേഷ് ഹരിശ്രീയ്ക്ക് മർദ്ദനമേറ്റ വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Post a Comment

0 Comments