banner

കൊല്ലം കെഎസ്ആർടിസി ടെർമിനൽ വികസനം ഇനിയും നടന്നില്ല; പിന്നെയും പ്രതീക്ഷകൾ വാരി വിതറി കെ.എൻ.ബിയുടെ ബജറ്റ്; കൊല്ലത്തിന് ഈ ബജറ്റ് ഇങ്ങനെ...

കൊല്ലം : കൊല്ലം കെഎസ്ആർടിസി ടെർമിനൽ വികസനം ബജറ്റിൽ ചുരുങ്ങി. മുൻബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ കിഫ്ബിയുടെ ദീർഘകാല പദ്ധതികളിലുൾപ്പെടുത്തി കൊല്ലം കെഎസ്ആർടിസി ടെർമിനൽ വികസന പദ്ധതി ആവിശ്കരിക്കുമെന്ന് അറിയിച്ചെങ്കിലും പദ്ധതിയും പ്രഖ്യാപനവും ഇനിയും നടന്നിട്ടില്ല. കൊല്ലത്തുനിന്നുള്ള മന്ത്രി കൂടിയാണ് ബാലഗോപാൽ.

കൊല്ലത്തിന് ഈ ബജറ്റ് ഇങ്ങനെ... 

ക്രൂയീസ് ടൂറിസം പദ്ധതിക്കായി കോവളം,കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഈ പ്രധാനതുറമുഖങ്ങളെ മം​ഗലാപുരവും ​ഗോവയുമായി ബന്ധപ്പിച്ചുള്ള ക്രൂയിസ് സ‍ർവ്വീസ് ടൂറിസം മേഖലയിൽ വലിയ ഉണ‍ർവ് സൃഷ്ടിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ധനമന്ത്രി കെ.എൻ.ബി പറഞ്ഞു.

തിരുവനന്തപുരം- അങ്കമാലി എം.സി റോഡിന്റെയും കൊല്ലം-ചെങ്കോട്ട റോഡിന്റെയും വികസനത്തിനായി 1500 കോടി കിഫ്ബി വഴി അനുവദിക്കും.

കൊല്ലത്തും കണ്ണൂരിലുമായി പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കും. സ്ഥലമേറ്റെടുക്കാൻ ആയിരം കോടി വകയിരുത്തി. സ്ഥലമേറ്റെടുത്താൽ ഉടൻ നിർമാണം ആരംഭിക്കും. ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികൾ സ്ഥാപിക്കും

അഷ്ടമുടി, വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി. ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി.


Post a Comment

0 Comments