കൊല്ലം : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിൽ തൊഴിലിടത്തിലെത്തി യുവതിയെ അക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം നല്ലേറ്റില്‍ ചമ്പാന്‍ചാല്‍ സുജിത് ഭവനില്‍ സുബിന്‍ (28) ആണ് അറസ്റ്റിലായത്. യുവതി ജോലിചെയ്യുന്ന ടെക്സ്‌റ്റൈല്‍ ഷോപ്പിൽ എത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് കൊട്ടിയം പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്.
എസ്.ഐ.മാരായ എസ്.ഷിഹാസ്, എ.എസ്.ഐ. മധുസൂദനന്‍, എസ്.സി.പി.ഒ. ബുഷ്‌റമോള്‍, സി.പി.ഒ. ജാസ്മിന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
0 Comments