banner

തൃക്കരുവയിലെ അംഗനവാടിയിൽ കുരുന്നുകൾക്ക് കുടിവെള്ളമില്ല; പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷം, വെള്ളമെടുക്കുന്നത് രണ്ട് കിലോമീറ്ററോളം നടന്ന്; കടലാസിലായ പദ്ധതികൾ എന്ന് പ്രാവർത്തികമാകും?

കാഞ്ഞാവെളി : തൃക്കരുവയിലെ ഗ്രാമ പഞ്ചായത്തിൻ്റെ കാഞ്ഞാവെളി പോസ്റ്റ് ഓഫീസിന് സമീപമുള്ള 71 - ആം നമ്പർ അംഗനവാടിയിൽ കുരുന്നുകൾക്ക് കുടിവെള്ളമില്ല. പഞ്ചായത്തിലെ പതിമൂന്നാം വാർഡിന് കീഴിലുള്ള ഈ അംഗനവാടി ഇവിടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മുപ്പതോളം വർഷം കഴിയുന്നു. എന്നിട്ടും മാറി മാറി വന്ന തൃക്കരുവ ഗ്രാമ പഞ്ചായത്ത് ഭരണസമിതികൾ ഈ കുരുന്നുകളുടെ അവകാശത്തിന് നേരെ മുഖം തിരിയ്ക്കുകയാണ്. 


നിലവിൽ ഇവിടേക്ക് കുടിവെള്ളമെത്തിക്കുന്നത് രണ്ട് കിലോമീറ്ററോളം നടന്ന് വേണം. അടുത്ത ചില വീടുകളിൽ കിണറുകൾ ഉണ്ടെങ്കിലും വേനലിൻ്റെ കാഠിന്യത്തിൽ ഇവിടെ വെള്ളം വളരെ കുറവാണ്. നിലവിൽ ജീവനക്കാരുടെ വളരെ വലിയ പ്രയത്നത്തിൻ്റെ ഫലമായാണ് കുരുന്നുകൾക്ക് കുടിവെള്ളമെത്തുന്നത്. ഏതെങ്കിലും അവസരത്തിൽ ജീവനക്കാരിൽ ഒരാൾ അവധിയിൽ പ്രവേശിച്ചാൽ തീർന്നു.


ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്ന തരത്തിലേക്ക് അംഗനവാടിയിൽ നവീകരണം ഉടൻ ആരംഭിക്കും. എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനമാണ് ആരംഭിക്കുക. കുടിവെള്ളത്തിൻ്റെ പ്രശ്നവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പരിഹരിക്കും. കാലതാമസമുണ്ടാകില്ല.

( ശ്രദ്ധയിലേക്ക് : എം.എൽ.എ ഫണ്ട് എന്നുള്ളത് മെമ്പർ 22/03/21 ൽ വിളിച്ചത് പ്രകാരം തിരുത്തുന്നു. എന്നാൽ പ്രതികരണത്തിൽ മെമ്പർ എം.എൽ.എ ഫണ്ട് പരാമർശിച്ചിരുന്നു.)

Post a Comment

0 Comments