കോട്ടയം : വിനീഷിനെയും മകളെയും അവസാനമായി ഒരു നോക്കു കാണാൻ തടിച്ചുകൂടിയത് വലിയ ജനക്കൂട്ടം. നാടൊന്നാകെ ചെമ്പൻകുഴിയിലെ കുരുവിക്കൂട്ടിൽ വീട്ടിലെത്തിയപ്പോൾ പ്രദേശം കണ്ണീർ കടലായി. കഴിഞ്ഞദിവസം ബിജെപി. മീനടം പഞ്ചായത്ത് ജനറൽസെക്രട്ടറിയും പൊതു പ്രവർത്തകനുമായ വിനീഷിനേയും മകൾ പാർവ്വതിയേയും കാണാതാവുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ തിരച്ചി്ചിലിൽ മൃതദേഹം കല്ലാറുകൂട്ടി ഡാമിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.
വിനീഷിന്റെ മകൾ പാർവ്വതി ചുങ്കം സ്വദേശിയായ യുവാവുമായി കഴിഞ്ഞ നാല് വർഷത്തോളമായി അടുപ്പത്തിലായിരുന്നു. പലവട്ടം ഈ ബന്ധം തുടരരുതെന്ന് വിനീഷ് വിലക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് മകളെക്കൂട്ടി വിനീഷ് ആത്മഹത്യ ചെയ്തത്.
ബിജെപി. പുതുപ്പള്ളി മണ്ഡലം സെക്രട്ടറി ദിവ്യയാണ് മരിച്ച വിനീഷിൻ്റെ ഭാര്യ. ഇരുവര്യം കോവിഡ് മഹാമാരി കാലഘട്ടത്തിലടക്കം സാമൂഹിക സേവനരംഗത്തെ സജീവ നിറസാന്നിധ്യമായിരുന്നു. മീനടം മഞ്ഞാടി കേന്ദ്രമാക്കി ഭക്ഷ്യക്കിറ്റ് വിതരണം, വീടുകളിൽ അണുനശീകരണം, ശവസംസ്‌കാരം തുടങ്ങിയവയ്ക്ക് മുന്നിൽനിന്ന് പ്രവർത്തിച്ചു. വീടില്ലാത്തയാൾക്ക് ബിജെപി. പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ചുനൽകാനുള്ള ഒരുക്കങ്ങളും നടന്നുവരുകയായിരുന്നു.
പൊതുപ്രവർത്തകനെന്ന നിലയിൽ വിനീഷിന്റെ സേവനമികവിനുകൂടി തെളിവായി അന്തിമോപചാരമർപ്പിക്കാനെത്തിയ വൻജനാവലി. ഇവരുടെ വീട്ടിലെ സ്ഥലപരിമിതി മൂലം, സമീപത്തെ ബന്ധുവീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. മകളുടെ പ്രണയബന്ധം വീട്ടിൽ അറിയുകയും താക്കീതു ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, മകൾ പിന്മാറാൻ തയ്യാറാകാതെ വന്നതോട പിതാവിന്റെ നെഞ്ചു പിടക്കുകയാണ് ഉ്ണ്ടായത്.
വെള്ളിയാഴ്ച സ്‌കൂളിൽ നിന്നും മകൾ പാർവ്വതി ക്ലാസിൽ എത്തിയിട്ടില്ലന്ന് ടീച്ചർ വിളിച്ചറിയിച്ചപ്പോൾ വിനീഷ് പണിസ്ഥലത്തായിരുന്നു. വിവരം കേട്ടപാടെ ബിനീഷ് വീട്ടിലേക്ക് തിരിച്ചു. അധികം സമയം പിന്നിടും മുമ്പെ മകളും വീട്ടിലെത്തി. സ്‌കൂളിൽ പോകാത്തതിന്റെ കാരണം തിരക്കിയപ്പോൾ ആൺ സുഹൃത്തിനൊപ്പം ക്ഷേത്രദർശനത്തിന് പോയെന്നായിരുന്നു മകളുടെ മറുപടി.
ഇത് വിനീഷിനെ വല്ലാതെ വിഷമിപ്പിച്ചു. എന്നിരുന്നാലും മകളെ ഉപദ്രവിക്കാനോ പരിധിവിട്ട് വഴക്കുപറയാനോ പോലും വിനീഷ് തയ്യാറായില്ല. ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകൾ മകളിൽ നിന്നും കേട്ടതിന്റെ മാനസിക ആഘാതം വിനീഷിന് താങ്ങുവുന്നതിന് അപ്പുറമായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള കുറച്ച് മണിക്കൂറുകളിലെ പെരുമാറ്റം. പിറ്റേന്ന് (ശനിയാഴ്ച )മാനസീക സംഘർഷം വീണ്ടും മുറുകിയ നിലയിലായിരുന്നു വിനീഷിന്റെ വാക്കും പ്രവർത്തികളും. അടുത്ത ദിവസം ഞായറാഴ്ച രാവിലെ മുതൽ മകളോടുള്ള വിനീഷിന്റെ പെരുമാറ്റത്തിൽ മാറ്റം പ്രകടമായിരുന്നു.
വഴക്കുകൂടിയതിൽ പരിതപിച്ചും മകളെ സന്തോഷിപ്പിക്കാൻ യാത്ര പ്ലാൻ ചെയ്തും മറ്റും വീട്ടിലെ അന്തരീക്ഷം സാധാരണ നിലയിലേക്കെത്തിക്കാൻ ബിനീഷ് പരമാവധി ശ്രമിച്ചു. ഇടുക്കി കുഴിത്തൊളുവിൽ താമസിക്കുന്ന മാതാപിതാക്കളെ കാണാനെന്നും പറഞ്ഞ് മകളെയും കൂട്ടി വിനീഷ് യാത്രയ്ക്കിറങ്ങുമ്പോൾ ഭാര്യ ദിവ്യയും മകൻ വിഷ്ണും വീട്ടിലുണ്ടായിരുന്നു. ഇടയ്ക്കിടെ ഇവർ മൊബൈലിൽ ബന്ധപ്പെട്ട് യാത്രയ്ക്കിടയിലെ വിശേഷങ്ങൾ ആരായുകയും ചെയ്തു.
വൈകിട്ടോടെ വിളിച്ചിട്ട് പ്രതികണമില്ലാതായതോടെ വീട്ടുകാർക്ക് അമ്പരപ്പായി. താമസിയാതെ ബന്ധു ബിജു പാമ്പാടി സ്റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിച്ചു.ഇതെത്തുടർന്ന് പൊലീസ് മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. രാത്രി 8 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകൂട്ടി പാലത്തിനടുത്തുനിന്നം അടിമാലി പൊലീസ് കണ്ടെത്തി. ഇവർ ഡാമിൽ ചാടാനുള്ള സാധ്യത പൊലീസ് കണക്കുകൂട്ടി. ഇതേത്തുടർന്ന് പൊലീസ് ഫയർഫോഴ്‌സിന്റെ സാഹായവും തേടിയിരുന്നു. തിങ്കളാഴ്ച കല്ലാറുകൂട്ടി പാലത്തിന് താഴെ ഡാമിൽ ഫയർഫോഴ്സിന്റെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് 3 മണിയോടടുത്ത് ഇരുവരുടെയും മൃതദ്ദേഹങ്ങൾ കണ്ടെടുത്തു.
0 Comments