വിവാഹ മോചന രജിസ്ട്രേഷന്‍ സമയത്ത് കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരുടെ സംരക്ഷണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തും. പുനര്‍ വിവാഹിതരാവുമ്പോള്‍ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള നിയമ നിർമ്മാണവും ഇതിന്റെ ഭാഗമായി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
വിവാഹം രജിസ്റ്റർ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്റ്റർ ചെയ്യാനുള്ള നിയമവും വരുന്നു
വിവാഹം രജിസ്റ്റർ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്റ്റർ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ . കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ട്രാന്‍സ്‌ജെന്‍ഡറുകളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
0 تعليقات