banner

മലയാളിയായ സിആർപിഎഫ് ജവാന്‍ ഉത്തര്‍പ്രദേശില്‍ ആത്മഹത്യ ചെയ്തു

മലയാളിയായ സിആർപിഎഫ് ജവാന്‍ ഉത്തര്‍പ്രദേശില്‍ ആത്മഹത്യ ചെയ്തു. 
ഉത്തർ പ്രദേശിലാണ് കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. 

കണ്ണൂർ സൗത്ത് ബസാർ ഗോകുൽ സ്ട്രീറ്റിലെ എം എൻ വിപിൻദാസ് ആണ് മരിച്ചത്. ഡ്യൂട്ടിക്കുപയോഗിക്കുന്ന തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കുറ്റിയടിക്കൽ ചടങ്ങിന് പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുബന്ധ ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു. പിന്നാലെ മേലധികാരികൾ ഇത് പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.

إرسال تعليق

0 تعليقات