banner

തട്ടുകടയിലെ തർക്കത്തെ തുടർന്ന് വെടിവെയ്പ്പ്: വെടിയേറ്റ് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.

ഇടുക്കി : ഇടുക്കി മൂലമറ്റത്തുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്. 

വെടിവെച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മൂലമറ്റം അശോക ജംഗ്ഷനിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. 

ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം എന്നാണ് സൂചന. മൂലമറ്റത്തെ പുതുതായി തുടങ്ങിയ തട്ടുകടയില്‍ ഫിലിപ്പ് ഭക്ഷണത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കി. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് ഫിലിപ്പിനെ വാഹനത്തില്‍ കയറ്റിവിടാന്‍ ശ്രമിച്ചു. എന്നാല്‍ പ്രകോപിതനായ ഫിലിപ്പ് വീട്ടില്‍ പോയി തോക്കെടുത്ത് കൊണ്ടുവന്ന അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. 

ഈ സമയം അതുവഴി സ്‌കൂട്ടറില്‍ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. തുടര്‍ന്ന് വാഹനത്തില്‍ കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്തുവച്ച് പോലീസ് പിടികൂടി. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ബസ് ജീവനക്കാരായ സനലും സുഹൃത്തുക്കളും ജോലി കഴിഞ്ഞ് പോകുമ്പോഴാണ് വെടിയേറ്റത്.

إرسال تعليق

0 تعليقات