ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുമായി സമ്പര്‍ക്കത്തിലേർപ്പെട്ട ആര്‍ക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. കൊറോണ വൈറസ് വിഭാഗത്തില്‍ പെടുന്ന വൈറസാണ് മെര്‍സ്. ശ്വസന വ്യവസ്ഥയിലെ അവയവങ്ങളെയാണ് വൈറസ് ബാധിക്കുന്നത്. എന്നാല്‍ നോവല്‍ കൊറേണ വൈറസുമായി ഇതിന് വ്യത്യാസങ്ങളുണ്ട്. രോഗം ബാധിക്കുന്ന ഉറവിടം, വ്യാപന രീതി, രോഗത്തിന്റെ തീവ്രത എന്നിവയിലെല്ലാം രണ്ട് വൈറസുകളും തമ്മില്‍ വ്യത്യാസമുണ്ട്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ശുചിത്വത്തിലും വൃത്തിയിലും അതീവ ശ്രദ്ധ പാലിക്കുക, കൈകള്‍ സ്ഥിരമായി സോപ്പുപയോഗിച്ച് കഴുകുക, ഒട്ടകങ്ങളുമായി അകലം പാലിക്കുക, കടുത്ത പനി, ചുമ, തൊണ്ടവേദന, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തുക തുടങ്ങി കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
0 Comments