സിൽവർ ലൈൻ സമരങ്ങൾക്ക് തീവ്രവാദ സഹായം; സർവേ കല്ല് ഊരിയാൽ വിവരമറിയും - മന്ത്രി സജി ചെറിയാൻ.
സിൽവർ ലൈൻ സമരത്തിൽ തീവ്രവാദ സംഘടന ആളുകളെ ഇളക്കിവിടുന്നെന്ന് വിമർശിച്ച് മന്ത്രി സജി ചെറിയാൻ. അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാക്കുന്നു. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. സർവേ കല്ല് പിഴുത് മാറ്റിയാൽ വിവരം അറിയുമെന്നും മന്ത്രി സജി ചെറിയാൻ വ്യകത്മാക്കി. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
0 Comments