banner

ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവ്


ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. വരവൂർ കമ്മുലിമുക്ക് രമേഷിനെയാണ് (37) വിവിധ വകുപ്പുകളിലായി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടയ്‌ക്കണം. 

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഒരു കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.

2014 ൽ ആണ് കേസിനാസ്പദമായ സംഭവം. അനാഥാലയത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെ അമ്മയുടെ കാമുകൻ പീഡിപ്പിക്കുകയായിരുന്നു. കേസിൽ അമ്മയെ കൂട്ടുപ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ അമ്മയെ കോടതി കുറ്റവിമുക്തയാക്കുകയായിരുന്നു. 

ഇൻസ്‌പെക്ടർമാരായ വിപിൻ ദാസ്, എം.കെ.സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Post a Comment

0 Comments