banner

ഇനി ഒരു നുള്ള് ബേക്കിംഗ് സോഡ കൊണ്ട് വായ്പ്പുണ്ണ് ഒഴിവാക്കാം

നമ്മുക്ക് എല്ലാവര്ക്കും സാധാരണയായി ഉണ്ടകുന്ന ഒരു പ്രശ്‌നമാണ് വായ്പ്പുണ്ണ്. ചിലപ്പോൾ വൈറ്റമിന്റെ അളവ് ശരീരത്തിൽ കുറയുന്നത് കൊണ്ടും ശരീരത്തിൽ ചൂട് കൂടുന്നതുമൊക്കെ വായ്പ്പുണ്ണിനു കാരണമാകാറുണ്ട്. ചിലപ്പോൾ കവിളിൽ കടിക്കുന്നതും ശക്തിയായ പല്ല് തേക്കുന്നതും ചില അണുബാധകളും വായ്പുണ് ഉണ്ടാക്കും. കുടലിൽ ഉണ്ടകുന്ന അസുഖവും വായ്പുണ്ണിന് കാരണമാകാറുണ്ട്. പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമായും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്.

വായ്പുണ്ണിന് ഒരു പരിഹാരമായി ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് വായ്പ്പുണ്ണിന ഇല്ലാതാക്കാന്‍ സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം. ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വെറും മണിക്കൂറുകള്‍ കൊണ്ട് തന്നെ വായ്പ്പുണ്ണ് ഇല്ലാതാക്കാന്‍ സാധിക്കും. ബേക്കിംഗ് സോഡ നേരിട്ട് തന്നെ മുറിവില്‍ തേച്ച് പിടിപ്പിച്ചാലും വ്രണങ്ങള്‍ ഉണങ്ങുന്നതാണ്.

മൗത്ത് വാഷ് ആയി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ നമുക്ക് വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സാധിക്കും. അല്‍പ്പം ബേക്കിംഗ് സോഡ വെള്ളത്തില്‍ നല്ല പോലെ കലര്‍ത്തി ദിവസവും മൂന്ന് നാലു നേരം വീതം വായ കഴുകുക. ഇത് വായ്പ്പുണ്ണ് വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച് വായ്പ്പുണ്ണിനെ പമ്പ കടത്താന്‍ സാധിക്കും. ഇതിനായി ബേക്കിംഗ് സോഡയും ഉപ്പും മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി മുറിവില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മൗത്ത് അള്‍സര്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.

വായ്പ്പുണ്ണ് ഒഴിവാക്കാൻ 'വിറ്റാമിന്‍ ബി' 

വായ്പ്പുണ്ണ് ഇല്ലാതാക്കാന്‍ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. കൂടാതെ ബി കോംപ്ലക്‌സ് ഗുളികകളും കഴിക്കുക. ഇത് വായിലുണ്ടാകുന്ന വ്രണങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കും.

Post a Comment

0 Comments