banner

നായക സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോനി; പുതിയ ക്യാപ്റ്റനായി രവീന്ദ്ര ജഡേജ; ഐ.പി.എല്ലിനും മുൻപേ!!!

ചെന്നൈ : ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഇതിഹാസ താരം എം.എസ്.ധോണി ഒഴിഞ്ഞു. സീനിയര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് സൂപ്പര്‍ കിംഗ്‌സിന്റെ പുതിയ നായകന്‍. ചെന്നൈ ടീം ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഐപിഎല്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെയാണ് സൂപ്പര്‍ കിംഗ്‌സ് പുതിയ നായകനെ അവരോധിച്ചത്.

2008 മുതല്‍ ചെന്നൈയെ നയിച്ച ധോണി നാലുവട്ടം ടീമിനെ ഐപിഎല്‍ ജേതാക്കളായിരുന്നു. 2012 മുതല്‍ ചെന്നൈ ടീമിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ താരംകൂടിയാണ് ജഡേജ.

രവീന്ദ്ര ജഡേജയാണ് പുതിയ ക്യാപ്റ്റന്‍. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരവും രവീന്ദ്ര ജഡേജയാണ്. 16 കോടി രൂപയ്ക്കാണ് ജഡേജയെ ചെന്നൈ നിലനിര്‍ത്തിയത്. ധോനിയുടെ പ്രതിഫലം 12 കോടിയും. ഇതില്‍ നിന്ന് തന്നെ അടുത്ത ക്യാപ്റ്റനായി ജഡേജയെയാണ് ചെന്നൈ പരിഗണിക്കുന്നത് എന്ന് വ്യക്തമായിരുന്നു.  2012 മുതല്‍ ചെന്നൈയുടെ ഭാഗമാണ് ജഡേജ. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മാത്രം എത്തുന്ന മൂന്നാമത്തെ മാത്രം താരവും.

2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ധോനിയുടെ കീഴിലാണ് ചെന്നൈ. നാല് ഐപിഎല്‍ കിരീടങ്ങളിലേക്ക് ചെന്നൈയെ ധോനി നയിച്ചു. 2010,2011,2018,2021 വര്‍ഷങ്ങളിലാണ് ചെന്നൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് വട്ടം ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായി. 2010ലും 2014ലുമായിരുന്നു ഇത്. 



Post a Comment

0 Comments