banner

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം

ഉക്രൈനിൽ റഷ്യൻ അധിനിവേശത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി ഖാര്‍ക്കീവില്‍ കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശി നവീന്‍ (21)കൊല്ലപ്പെത്. വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വീറ്റ് ചെയ്തത്. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. 

ഖാര്‍ക്കീവില്‍ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. കടയില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണമെന്നാണ് വിവരം

ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടതെന്ന് ഇദ്ദേഹത്തിൻ്റെ അപ്പാര്‍ട്ട്‌മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ, മാധ്യമങ്ങളോട് പറഞ്ഞു.  

‘ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം.രാവിലെ മുതല്‍ പുറത്ത് തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ടായിരുന്നു. രാവിലെ പോകാനിരുന്നതാണ് ഞങ്ങള്‍. പക്ഷേ അപ്പോഴാണ് ആരോ മരിച്ചെന്ന് വിവരം അറിയുന്നത്. അങ്ങനെ റിസ്‌ക് എടുക്കേണ്ടന്ന് വെച്ചാണ് പോകാതിരുന്നത്. കുറേപേര്‍ ഇപ്പോഴും റെയില്‍വേ സ്‌റ്റേഷനിലാണ്. പക്ഷേ അവര്‍ക്കൊന്നും ചെയ്യാനാകുന്നില്ല. മുഴുവന്‍ തിരക്കാണ്. ഏത് ട്രെയിനിന് പോകണമെന്ന് പോലും അറിയില്ല. ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും പ്ലാനിംഗ് നടക്കുകയെന്ന് മാത്രമാണ് പറഞ്ഞത്. നൗഫല്‍ മലയാള വാർത്താ ചാനലായ 24ന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

Post a Comment

0 Comments