banner

കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ ന​ഗ്നതാ പ്രദർശനം; കേസിൽ യുവാവ് അറസ്റ്റിൽ

കൊല്ലം : ഉത്സവ ഘോഷയാത്രക്കിടെ ന​ഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ആലങ്കോട് സ്വദേശി നന്ദു ഭവനിൽ വിപിൻ(25) ആണ് അറസ്റ്റിലായത്. 

കോട്ടുക്കൽ ക്ഷേത്രം ഉത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രക്കിടെയാണ് സംഭവം.

മദ്യപിച്ചെത്തിയ വിപിൻ ഘോഷയാത്ര കാണാൻ എത്തിയ സ്ത്രീയുടെ മുമ്പിൽ വന്ന് ന​ഗ്നത പ്രദർശനം നടത്തുകയും ഇത് എതിർത്ത സ്ത്രീയുടെ ചെകിട്ടത്തടിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. 

നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ വിപിൻ. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments