banner

ഞാനും രമേശ് ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ പ്രതിപക്ഷ നേതാവിന് അസ്വസ്ഥത വേണ്ട: കെ. മുരളീധരന്‍

താനും രമേശ് ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അസ്വസ്ഥത വേണ്ടെന്ന് കെ. മുരളീധരന്‍ എം.പി. കെപിസിസിയിലെ പ്രശ്‌നം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.അകല്‍ച്ചയുള്ളവര്‍ തമ്മില്‍ അടുക്കും. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

കെപിസിസി പുനസംഘടനയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ തീവ്ര ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വി.ഡി. സതീശന്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയ വി.ഡി. സതീശന്‍ ശ്രമിച്ചതും ഭിന്നതകള്‍ ഇല്ലെന്ന് വ്യക്തമാക്കാനായിരുന്നു.

കെപിസിസി പ്രസിഡന്റുമായി വിഷയത്തില്‍ യാതൊരു തരത്തിലുള്ള ഭിന്നതയും ഇല്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് പുനസംഘടനയില്‍ കെ.സി.വേണുഗോപാലിന്റെ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.കെ.സി.വേണുഗോപാല്‍ ഇടപെട്ടതായി പരാതിയില്ല. കെ.സി. വേണുഗോപാല്‍ അഖിലേന്ത്യാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. സംഘടനാ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടും. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് കെ.സി. വേണുഗോപാല്‍ ശ്രമിക്കുന്നത്. അത്തരം നിര്‍ദേശങ്ങള്‍ ആണ് അദ്ദേഹം നല്‍കുന്നതെന്നും സതീശന്‍ പറഞ്ഞു.

പരിധി വിട്ടുപോയാല്‍ എന്ത് ചെയ്യണമെന്നറിയാം. താന്‍ ഒരു ഗ്രൂപ്പിലുണ്ടാകില്ല. തെറ്റായ വാര്‍ത്ത ഫീഡ് ചെയ്യുന്ന സംഘം തിരുവനന്തപുരത്തുണ്ടെന്നും വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നു.തന്നെയും കെ. സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം നടക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നില്‍. താന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവര്‍ നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. അവര്‍ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടത്.

മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീര്‍ത്തത് നല്ലതാണ്. പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് എം.പിമാര്‍ കത്ത് അയച്ചതില്‍ തെറ്റില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ടിവന്നാല്‍ അധികാരസ്ഥാനം വിടും. തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.തന്നെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം നടക്കുന്നതായും സതീശന്‍ പറഞ്ഞു. പഴ ഐ വിഭാഗം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചെന്നിത്തലയും,മുരളീധരനും ചര്‍ച്ച നടത്തിയത്.

Post a Comment

0 Comments