Latest Posts

ഓസ്കർ ചടങ്ങ്: അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്

ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു . ഭാര്യയെ കളിയാക്കിയതാണ് വിൽ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്. അവതാരകനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വിൽ സ്‌മിത്ത് തുടർന്ന് ആക്രോഷിക്കുകയും ചെയ്തു. 

വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിച്ചു.

അഗോള തലത്തില്‍ വലിയ ആരാധകരുള്ള വ്യക്തിയാണ് അമേരിക്കന്‍ നടനും നിര്‍മാതാവും റാപ്പറും ഗാനരചയിതാവുമായ വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത്. നാല് ഗോള്‍ഡെന്‍ ഗ്ലോബ് അവാര്‍ഡുകള്‍ക്കും, രണ്ടു ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം നാല് ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2007ല്‍ ന്യൂസ്വീക്ക് അദേഹത്തെ ‘ഹോളിവുഡിലെ ഏറ്റവും ശക്തനായ നടനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത് എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായിരുന്നോ എന്നാണ്
ആരാധകരുടെ സംശയം. സംഭവത്തിൽ ഓസ്കർ അധികൃതർ ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ല.


0 Comments

Headline