"പാൻ-ഇന്ത്യ" വിളി ഞെട്ടിക്കുന്നതാണെന്ന് നടൻ ദുൽഖർ സൽമാൻ. കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിനെ അധികരിച്ച് പുറത്തിറങ്ങിയ 'കുറുപ്പ്' എന്ന സിനിമയിലൂടെ പാൻ ഇന്ത്യ ഫാൻബേസ് കരസ്ഥമാക്കിയ താരമാണ് 35 കാരനായ ദുൽഖർ സൽമാൻ. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് സഞ്ചരിച്ച സിനിമകൾ അടിസ്ഥാനപരമായി ഒരു മാർക്കറ്റിന് വേണ്ടി നിർമ്മിച്ചവയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാൻ-ഇന്ത്യ എന്ന വാക്ക് തന്നെ ശരിക്കും അലോസരപ്പെടുത്തുന്നുവെന്നും. അത് കേൾക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും. ഇന്ത്യൻ സിനിമയിൽ നിരവധി വ്യത്യസ്തതങ്ങളായ പ്രതിഭാ ശേഷി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് പക്ഷെ നമ്മൾ ഒരേ രാജ്യക്കാരാണ്. ആരെങ്കിലും പാൻ അമേരിക്ക എന്ന് പറയുമെന്ന് താൻ കരുതുന്നില്ലെന്നും. ഇങ്ങനെ പറയുന്നതിന് പിന്നിലെ ഗുണം തനിക്ക് മനസ്സിലാകുന്നില്ലെന്നും നടൻ ദുൽഖർ സൽമാൻ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ്ഫോമയ സോണിലൈവിൽ സ്ട്രീം ചെയ്യുന്ന മലയാളത്തിലെ ആക്ഷൻ, ത്രില്ലർ ഡ്രാമയായ "സല്യൂട്ട്" എന്ന ചിത്രമാണ് ദുൽഖറിൻ്റേതായി അവസാനമായി പുറത്തിറങ്ങിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബിയും സഞ്ജയും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
0 Comments