banner

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലീം ലീഗിന്റെ പുതിയ അധ്യക്ഷനാകും

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‍ മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവറി ശിഹാബ് തങ്ങൾ‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും. 

മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഉച്ചയ്ക്ക് 2.30 ചേരും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ‍ അന്തരിച്ചതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷന തെരഞ്ഞെടുക്കുന്നത്.

ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയിൽ‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

കഴിഞ്ഞ ദിവസമാണ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. 74 വയസ്സിലായിരുന്നു അന്ത്യം. അര്‍ബുധ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

സമസ്ഥ വൈസ് പ്രസിഡൻറ്,സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയായിരുന്നു തങ്ങൾ.

Post a Comment

0 Comments