banner

പാർലമെന്റിലേക്ക് എംപിമാരുടെ സിൽവർലൈൻ പ്രതിഷേധ മാർച്ച്; ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ച് പോലീസ്; എംപിമാർക്ക് ദില്ലി പോലീസിന്റെ മർദ്ദനം

എംപിമാരുടെ ഡൽഹി പാർലമെന്റ് മാർച്ചിനിടെ സംഘർഷം. ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് ആയിരുന്നു എംപിമാരുടെ മാർച്ച്. ഹൈബി ഈഡൻ എംപി ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു. ഹൈബി ഈഡൻ , കെ മുരളീധരൻ , രമ്യ ഹരിദാസ് തുടങ്ങിയ എംപിമാർ ഉൾപ്പെടുന്നതായിരുന്നു സംഘം. സിൽവർ ലൈൻ പ്രതിഷേധത്തിനിടയിൽ ആയിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹില പൊലീസിന്റെ മര്‍ദനം.

പാർലമെന്റിലേക്ക് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരെ പോലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപണം. ഹൈബി ഈഡന്‍ എംപിയുടെ മുഖത്ത് പോലീസിന്റെ അടികൊണ്ടു. പുരുഷ പോലീസുകാര്‍ തന്നെ തള്ളിമാറ്റിയെന്ന് രമ്യ ഹരിദാസ് എം.പി ആരോപിച്ചു. ടിഎന്‍ പ്രതാപനെ പോലീസ് തള്ളിമാറ്റുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പ്രതിഷേധവുമായെത്തിയ എംപിമാരെ പാര്‍ലമെന്റ് വളപ്പില്‍ വച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് മാര്‍ച്ച് നടത്താന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. തങ്ങള്‍ എംപിമാരാണെന്ന് പറഞ്ഞ് മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇത് എതിര്‍ത്തു. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും എംപിമാര്‍ ഇത് മറികടന്ന് പാര്‍ലമെന്റിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് ഉന്തും തള്ളും ഉണ്ടായത്. പാര്‍ലമെന്റിനുള്ളിലും നേതാക്കള്‍ ഈ വിഷയം ഉന്നയിച്ചു. സംഭവിച്ചത് എന്താണെന്ന് എഴുതി നല്‍കാനായിരുന്നു സ്പീക്കര്‍ നല്‍കിയ നിര്‍ദ്ദേശം.


إرسال تعليق

0 تعليقات