Latest Posts

ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി; സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി

ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമേ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന ഡൽഹി, ദാമൻ ആൻഡ്‌ ദിയു, ദാദ്ര ആൻഡ്‌ നാഗർ ഹവേലി, ആൻഡമാൻ ആൻഡ്‌ നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രിംകോടതി അനുമതി നൽകി. 

സുപ്രിംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ.ഏപ്രിൽ ഒന്നിന് നാല് മണിവരെ ഡൽഹിയിലെ യു പി എസ് സി ഓഫീസിൽ അപേക്ഷ സമർപ്പികാം.

0 Comments

Headline