അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
കൊച്ചി പോക്സോ കേസ് പ്രതിയുടെ ആത്മഹത്യയിൽ പ്രതിഷേധവുമായി കുടുംബം. മകന്റെ ആത്മഹത്യയിൽ സുഹൃത്തിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്ന് വീട്ടുകാർ. കടവന്ത്രറ സ്വദേശിയ അജിത്താണ് ആത്മഹത്യ ചെയ്തത് ആത്മഹത്യയിൽ സുഹൃത്തിനും കുടുംബത്തിനുമെതിരേ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കടവന്ത്ര പോലീസ് സ്റ്റേഷന് മുന്നിലാണ് വീട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ഇന്നലെ രാത്രിയാണ് കടവന്ത്ര സ്വദേശിയായ അജിത്ത് ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബംഗളൂരൂവിൽ സൈക്കോളജി വിദ്യാർഥിയാണ് അജിത്ത്. പോക്സോ കേസ് പ്രതിയായ അജിത്ത് രണ്ടാഴ്ച മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് അജിത്ത് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.
തന്റെ മരണത്തിന് കാരണം കുടുംബമല്ലെന്നും സുഹൃത്തും സുഹൃത്തിന്റെ കുടുംബവുമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സുഹൃത്തും മറ്റുചിലരും ചേർന്നുണ്ടാക്കിയ വ്യാജ കേസാണെന്നും അജിത്തിനെ പോക്സോ കേസിൽ കുടുക്കുകയായിരുന്നുവെന്നുമാണ് ആരോപണം. സുഹൃത്തും അച്ഛനും ചേർന്ന് മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.
ഇതിന് പിന്നാലെയാണ് അജിത്തിന്റെ കുടുംബം പ്രതിഷേധവുമായി കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയത്. സുഹൃത്തിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്നാണ് വീട്ടുകാരുടെ മുഖ്യ ആവശ്യം. കടവന്ത്ര സിഐ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ജനുവരിയിലാണ് പെൺകുട്ടിയുടെ പരാതിയിൽ അജിത്തിനെതിരെ പോക്സോ കേസ് ചുമത്തിയത്. രണ്ടാഴ്ച മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.
0 Comments