banner

മാർച്ച് 24 മുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല; മന്ത്രിയെ വിവരമറിയിച്ച് ബസുടമകൾ; വിദ്യാർത്ഥികൾക്ക് മിനിമം ചാർജ് ആറ് ആക്കണമെന്നും ആവശ്യം

സ്വകാര്യ ബസുടമകൾ അനശ്ചിതകാല സമരത്തിലേക്ക്. മാർച്ച് 24 മുതൽ സ്വകാര്യ ബസുടമകൾ അനശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു. ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകൾ നൽകിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് സ്വകാര്യ ബസുടമകൾ നോട്ടിസ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments