banner

പുകവലി നിരോധിത മേഖലയെന്ന് ബോർഡ്; നിരോധിത പുകയില വസ്തുക്കൾ അഞ്ചാലുംമൂട്ടിൽ സുലഭം: സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും പുകയില ലഭിക്കുന്നു; പിന്നിൽ വൻ മാഫിയ!, മൗനം നടിക്കുന്നതാര്?: അഷ്ടമുടി ലൈവ് അന്വേഷണം

അഞ്ചാലുംമൂട് : നിരോധിത പുകയില ഉത്പനങ്ങൾക്ക് അഞ്ചാലുംമൂട്ടിൽ നിരോധനമില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഞ്ചാലുംമൂട് ജംങ്ഷനിൽ നടന്ന സ്കൂൾ കുട്ടികളുടെ കശപിശയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും നിരോധിത പുകയില ഉത്പനങ്ങൾ സുലഭമായി ലഭിക്കുന്നുവെന്ന വിവരം അഷ്ടമുടി ലൈവിന് ലഭിച്ചത്.

സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിക്കുന്ന ചില കടകളും വ്യക്തികളും ഇവർക്ക് നിരോധിത പുകയില ഉത്പനങ്ങൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ടെന്ന് നിർണ്ണായക വിവരമാണ് ലഭിക്കുന്നത്. ഇവരുടെ പ്രവർത്തന രീതി പ്രകാരം ഇതിന് പിന്നിൽ വലിയ മാഫിയ ഉണ്ടെന്ന സംശയവും തള്ളിക്കളയാൻ കഴിയില്ല.

ഒന്നിലധികം തവണ ഉപയോഗിച്ച് കഴിഞ്ഞാൽ ഇത്തരം പുകയില വസ്തുക്കളോടുള്ള ആസക്തി വർദ്ധിക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.. പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളിൽ ഓറൽ ക്യാൻസർ, ഫറിൻജിയൽ ക്യാൻസർ, ലാറിൻജിയൽ ക്യാൻസർ, അന്നനാള കാൻസർ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള അർബുദങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

സമീപത്തെ സ്കൂളുകളിലെ വിദ്യാർത്ഥികളും പ്രദേശത്തെ യുവാക്കളും ഇവരുടെ വലയത്തിൽപ്പെട്ടിട്ടുണ്ട്. 

നിരോധിത പുകയില ഉത്പനങ്ങളായ ഹാൻസ്, ശംഭു, കൂൾ, പാൻപരാഗ് തുടങ്ങി മനുഷ്യജീവന് പതിയെ ഭീഷണിയുയർത്തുന്ന വൻ ലഹരി വസ്തുക്കളാണ് ഇത്തരത്തിൽ ഇടനിലക്കാരിൽ നിന്ന് യഥാർത്ഥ വിലയുടെ ഇരട്ടിയിലധികം തുക നൽകി വിദ്യാർത്ഥികൾ വാങ്ങുന്നത്. ഇത്തരത്തിൽ ഉപഭോക്താവ് എന്ന വ്യാജേന വിദ്യാർത്ഥികളെ സമീപിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് . ഇത്. വാങ്ങാൻ പണം ലഭിക്കുന്ന വഴിയും അഷ്ടമുടി ലൈവ് കണ്ടെത്തുകയായിരുന്നു.......

തുടരന്വേഷണ ഭാഗം അടുത്ത ലക്കത്തിൽ മറക്കാതെ വായിക്കുക.......

Post a Comment

0 Comments