ഒമാനിലെ മസ്ജിദുകളിലും പൊതുയിടങ്ങളിലും സമൂഹ ഇഫ്താർ നടത്തുന്നതിന് വിലക്ക്. കൊവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ മസ്ജിദുകളിൽ കർശനമായി പാലിക്കേണ്ടതുണ്ട്.
പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൊവിഡ് അവലോകന സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു.
അതേ സമയം, പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത വിശ്വാസികൾക്കായി ഒമാനിലെ സുൽത്താനേറ്റിന്റെ പള്ളികളിൽ വിശുദ്ധ റമദാൻ മാസത്തിൽ നടത്തുന്ന പ്രത്യേക പ്രാർത്ഥനയായ തറാവീഹ് ഒമാൻ പുനരാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
0 Comments