മാർച്ച് 23-ന് ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ദെഹ്റാദൂണിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ബി.ജെ.പി കേന്ദ്ര നിരീക്ഷകനായി പങ്കെടുത്തത്.
മണിപ്പൂർ മുഖ്യമന്ത്രിയായി എൻ.ബീരേൻ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബീരേൻ സിങ് മണിപ്പൂർ മുഖ്യമന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും ഇംഫാലിൽ എത്തിയിരുന്നു. അഴിമതിയ്ക്കും മയക്കു മരുന്ന് കടത്തിനും കാലാപകാരികൾക്കും എതിരായ ശക്തമായ ഇടപെടുകൾ പുതിയ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അധികാരം ഏറ്റെടുത്ത ശേഷം എൻ.ബീരേൻ സിംഗ് പറഞ്ഞു.
മണിപ്പൂരിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പുതിയ മന്ത്രിസഭയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീരേൻ സിങ്ങിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാനം വരെ ശ്രമം നടത്തിയ തൊൻഗം ബിശ്വജിത്ത് സിങ്ങിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
0 Comments