banner

'രാഹുൽ ഗാന്ധി ലണ്ടനിലേക്കോ മറ്റോ പോകും'; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രൻ; ജനങ്ങളുടെ വിശ്വാസം ബിജെപി നേടിയതായും സുരേന്ദ്രൻ

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദി ഗുജറാത്തിലേക്കും അമിത്ഷാ ത്രിപുരയിലേക്കും പോയി. രാഹുൽ ഗാന്ധി ലണ്ടനിലേക്കോ മറ്റോ പോകുമെന്ന് കെ സുരേന്ദ്രൻ. 
തെരെഞ്ഞടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്.  

രാഹുൽ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയായി മുന്നോട്ടുപോകാമെന്നും കോൺഗ്രസ് സമ്പൂർണമായി തകർന്നതായും കഴിഞ്ഞ ദിവസം കെ.സുരേന്ദ്രൻ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്.

കോണ്‍ഗ്രസ് രാജ്യത്ത് പൂര്‍ണമായും ഇല്ലാതായെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ബിജെപിക്ക് വന്‍വിജയം ലഭിക്കാന്‍ കാരണമായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തി. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ഡൽഹിയിൽ ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ പ്രവർത്തക സമിതി ചേരുന്നതിൽ മൗനം തുടരുകയാണ് നേതൃത്വം.

Post a Comment

0 Comments