banner

ശരീരത്തിലെ ചതവ്; ചിത്രങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി; കാരണമറിഞ്ഞപ്പോൾ കയ്യടിച്ച് മലയാളികൾ!; എന്താണ് ചതവിന് പിന്നിലെ കാരണമെന്ന് മനസ്സിലായോ?

രമേശ് പിഷാരടി അറിയാത്ത മലയാളികൾ ചുരുക്കമാണ്. രസകരമായ അനുഭവങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടുകയും അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ രമേശ് പിഷാരടിക്ക്  സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുമുണ്ട്. പല വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇപ്പോോൾ നടൻ പങ്കുവെച്ച ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ശരീരത്തിലെ ചതഞ്ഞ് കിടക്കുന്ന പാടുകളുടെ ചിത്രമാണ് താരം പങ്കുവെച്ചത്. സിനിമാ ഷൂട്ടിംഗിനിടയിലാണ് സംഭവമെന്നും താരം വിവരിക്കുന്നുണ്ട്.  കൈത്തണ്ടയിലും വലത്തെ തോളിലും അങ്ങനെ ശരീരത്തിലെ പല ഭാഗത്തും ചതഞ്ഞ പാടുകൾ ചിത്രത്തിൽ കാണാം. 13 ദിവസത്തോളം റോപ്പിൽ തൂങ്ങിയതിൻ്റെ ഓർമചിത്രങ്ങൾ. മാർച്ച് 22നാണ് നോവ് ഔട്ട് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത്. വലിയ ത്യാഗം ഒന്നുമല്ല ഇത്.

ഇതിലും വേദന സഹിച്ച് തൊഴിലെടുക്കുന്ന എത്രയോ ആളുകളുണ്ട്. എനിക്ക് ഇതൊരു സന്തോഷമാണ്. അതിനാലാണ് പങ്കുവയ്ക്കുന്നത്. രമേശ് പിഷാരടി പറയുന്നു. ഒരു സർവൈവ് ത്രില്ലറാണ് ചിത്രം. സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത് നിഥിൻ ദേവീദാസ് ആണ്.

എംഎസ് റിമോടഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. റിമോ എൻറർടൈമെൻറ്സ് ബാനറിൽ ആണ് ഇത്. ബേസിൽ ജോസഫ്, രവീണ നായർ, ധർമ്മജൻ ബോൾഗാട്ടി എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

Post a Comment

0 Comments