banner

വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സിഐ സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ; ആഹാരം കഴിച്ചതിന് പിന്നാലെ പൊടുന്നനെ കയറിപ്പിടിച്ചു; ബെഡ്‌റൂമിലേക്ക് വലിച്ചിഴച്ച് ബലമായി കീഴ്‌പ്പെടുത്തി; പിന്നീട് പീഡനം തുടർക്കഥയാക്കി: സിഐ സൈജുവിന്റെ ക്രൂരത തുറന്നു പറഞ്ഞ് വനിതാ ഡോക്ടർ

മലയിന്‍കീഴില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സി.ഐ. എ.വി.സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും നിര്‍ദേശം. പരാതിക്കാരിയായ വനിത ഡോക്ടര്‌ക്കെതിരെ കേസെടുക്കാനുള്ള നീക്കങ്ങളും തുടങ്ങി.

മലയിന്‍കീഴ് സ്റ്റേഷനിലെ എസ്എച്ച്ഒയായിരുന്ന എ.വി. സൈജുവിനെതിരെ കേസെടുത്തിട്ട് മൂന്ന് ദിവസമായി. മലയിന്‍കീഴില്‍നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതിനിടെയാണ് കാട്ടാക്കട ഡിവൈ.എസ്.പി സൈജുവിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. സൈജു ഗുരുതര കേസില്‍ പ്രതിയാണെന്നും പൊലീസുദ്യോഗസ്ഥന് വേണ്ട അച്ചടക്കവും പെരുമാറ്റരീതിയും ലംഘിച്ചെന്നുമാണ് റിപ്പോര്‍ട്ട്. അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. 

ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥ് ദക്ഷിണേഖല ഐജിക്ക് കൈമാറി. നടപടിയില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. സൈജുവിനെതിരായ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനും ശുപാര്‍ശയുണ്ട്. നിലവില്‍ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് പ്രാഥമിക തെളിവുകള്‍ ശേഖരിച്ച ശേഷം ഉന്നത അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. 

വിവാഹവാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളം വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നതായി പറയുന്ന ദിവസങ്ങളില്‍ സൈജു പരാതിക്കാരിയുടെ വീട്ടിലെത്തിയോയെന്ന് സ്ഥിരീകരിക്കാനായി സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനുള്ള നടപടിയും തുടങ്ങി. അതിനിടെ സൈജുവിന്റെ ഭാര്യയുടെ പരാതിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുക്കാനും നീക്കമുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി.

സ്വന്തം ഉടമസ്ഥതയിലുള്ള കടമുറികൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോഴുണ്ടായ പരിചയം വളർത്തിയെടുത്ത് ഗൾഫിൽ ഡോക്ടറായിരുന്ന യുവതിയെ സിഐ 2019 ഒക്ടോബർ 13ന് രാത്രിയിൽ തന്നെ ഉപദ്രവിച്ചതിനെ പറ്റി വനിതാ ഡോക്ടര്‍ പറയുന്നതിങ്ങനെ "ട്രീറ്റ് വേണം, വൈകീട്ട് ആറ് ആറരയോടെ ഫുഡ് കഴിക്കാൻ വരും എന്നായിരുന്നു പറഞ്ഞത്. എങ്കിൽ സന്ധ്യക്ക് തന്നെ ആഹാരം കഴിച്ച് തിരിച്ചുപോകുമല്ലോ എന്ന് ഞാനും വിചാരിച്ചു. പക്ഷേ, അൽപം കേസുകളുടെ തിരക്കുണ്ട്.. വൈകും എന്നുപറഞ്ഞു. അരമണിക്കൂർ.. അരമണിക്കൂർ എന്ന് പറഞ്ഞ് താമസിച്ച് എട്ടരകഴിഞ്ഞ് ഒമ്പതുമണിയോളം ആയപ്പോളാണ് വന്നത്. പിന്നെ ഭക്ഷണം കഴിച്ച ശേഷം സ്വഭാവം മാറി. എന്നെ പെട്ടെന്ന് കയറിപ്പിടിച്ചു ബെഡ്റൂമിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി. പെട്ടെന്ന് അപ്രതീക്ഷിതമായി ഇങ്ങനെയൊക്കെ ചെയ്തപ്പോൾ എനിക്ക് പ്രതികരിക്കാൻ പോലും കഴിഞ്ഞില്ല " ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതിജീവത പറഞ്ഞു.

ഈ സംഭവത്തിന് പിന്നാലെ പരാതി ഉണ്ടാകാതിരിക്കാൻ വിവാഹംകഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് യുവതിയെ വശത്താക്കുകയും അതിന് ശേഷം പലപ്പോഴും രാത്രി വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി നൽകിയ പരാതി. തന്റെ കുടുംബം തകർക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ഭർത്താവ് ഉപേക്ഷിച്ചുപോകാൻ കാരണമാകുകയും ചെയ്തതിന് പിന്നാലെയാണ് പീഡന പരമ്പര അരങ്ങേറിയതെന്നാണ് യുവതിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ച യുവ ഡോക്ടറെ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ താൻ സംരക്ഷിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചായിരുന്നു സിഐ സൈജു വശത്താക്കിയതെന്നും യുവതി അഭിമുഖത്തിൽ വെളിപ്പെടുത്തി.

Post a Comment

0 Comments