banner

പ്രായപൂർത്തിയാകാത്ത മക്കൾ വാഹനത്തിന്റെ താക്കോലുമായി ഇറങ്ങുമ്പോൾ ഇത് ഓർക്കുക!; രക്ഷിതാക്കളോട് വികാരനിർഭരമായ കുറിപ്പുമായി കേരള പോലീസ്

നമ്മുടെ സ്നേഹപാത്രമായ മക്കൾ എപ്പോഴും നമ്മുടെ കൂടെ വേണമെന്നാണ് മാതാപിതാക്കൾ എന്ന നിലയിൽ നാം ആഗ്രഹിക്കുന്നത്. ഇതിനായി നാം മക്കൾ പറയുന്നതെല്ലാം വാങ്ങിക്കൊടുക്കുകയും കഴിയാവുന്ന രീതിയിൽ അവ നടപ്പിലാക്കുകയും ചെയ്യുന്നു. പതിനഞ്ച് കാരനും പതിനാല് കാരനും സൈക്കിളിന് പകരം ബൈക്കിനായി വാശിപ്പിടിക്കുന്ന നേരത്ത് മാതാപിതാക്കളായ വഴക്കു പറയാറുണ്ട്, എങ്കിൽ പോലും അവരുടെ കണ്ണീരിൽ ദേഷ്യം ഇല്ലാതാവുകയും പുതിയ ബൈക്ക് എന്നതിന് പകരം സ്വന്തം വാഹനം അവർക്ക് അല്പനേരത്തെ വാശിക്കായി വിട്ടു നൽകുകയും ചെയ്യുന്നു. ഇത് എല്ലായിടത്തും നടക്കുന്ന സംഭവങ്ങളാണ്. പിറ്റേന്ന് മകൻ ചോദിക്കാതെ വണ്ടിയുമായി സുഹൃത്തിൻ്റെ വീട്ടിൽ പോകും, അതിന് പിറ്റേന്ന് വണ്ടിയുമായി ഏറ്റവും സ്പീഡിൽ ഹൈവേ കയറും. ഇതിൻ്റെയെല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് സുഹൃത്തുക്കളെ കാണിക്കുന്നത് ഇന്ന് ഒരു വിനോദമായി മാറിയിരിക്കുന്നു.  മക്കൾ വിഷമിക്കും എന്ന് കരുതി ഇത്തരത്തിൽ എതിര് പറയാത്ത മാതാപിതാക്കളോട് കേരള പോലീസ് പറയുന്നത് കേൾക്കൂ.....

കേരള പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം....

"25000 പിഴയും കോടതി പിരിയും വരെ തടവും"

പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിന് ബഹു: കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്.

തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജിൽ ആ രക്ഷാകർത്താവ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്...

"ആരും ഇത് ആവർത്തിക്കരുത് 25000 രൂപ പോയിക്കിട്ടും". 

"എൻ്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തിൽ നിന്നോ, 
സുഹൃത്തുക്കളിൽ നിന്നോ, നാട്ടുകാരിൽ നിന്നോ 
കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും  
സംഘടിപ്പിക്കാൻ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല. 
ഒരു ദിവസമോ ഒരു വർഷമോ രക്ഷിതാവിന് തടവും പ്രശ്നമല്ല. 
വാഹനത്തിൻ്റെ റെജിസ്ട്രേഷൻ റദ്ദാക്കുന്നതും, 
25 വയസു വരെ മകന് ലൈസൻസ് എടുക്കാൻ പറ്റാത്തതും കാര്യമാക്കേണ്ട.
പ്രായപൂർത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാൽ? 
ഇവൻ്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലായാൽ? 
ആ രംഗങ്ങൾ നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?"

"നമ്മുടെതാണ് മക്കൾ "എന്ന ചിന്ത മാത്രം നമ്മളിൽ ഉണ്ടെങ്കിൽ 
ഒരു കാരണവശാലും പ്രായപൂർത്തിയാവാതെ ലൈസൻസില്ലാതെ 
ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നൽകില്ല.... 
അവൻ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല......

Post a Comment

0 Comments