banner

കോണ്‍ഗ്രസില്‍ കൂട്ടയടിയെന്ന് റിപ്പോർട്ടുകൾ; ഒരു രാജ്യസഭാ സീറ്റിനായി പാർട്ടിക്കുള്ളിൽ പടയൊരുക്കം നടത്തുന്നത് നൂറോളം പേര്‍; തലയിൽ കൈ വെച്ച് നേതൃത്വം


കോണ്‍ഗ്രസില്‍ കൂട്ടയടിയെന്ന് റിപ്പോർട്ടുകൾ. നിലവിൽ എം. ലിജു മുതൽ ഷമ മുഹമ്മദ് വരെയുള്ള യുവ നേതാക്കളുടെ പേര് മുഴങ്ങി കേൾക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്തിയാൽ വലിയൊരു പോരിന് അത് വഴിയൊരുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ഭയക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. 

ഇലക്ഷന് സ്വന്തം പാർട്ടി നേതാക്കളെ ജയിപ്പിക്കാൻ കാണിക്കാത്ത  പടയൊരുക്കമാണ് ആകെയുള്ള ഒരു രാജ്യസഭാ സീറ്റിനായി കോൺഗ്രസ്സിൽ നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഐ ഗ്രൂപ്പിൽ നിന്ന് പത്മജ വേണുഗോപാലിന്റെ പേരും എ ഗ്രൂപ്പിൽ നിന്ന് ജെയ് സണ്‍  ജോസഫ്, സോണി സെബാസ്റ്റന്‍ എന്നിവരുടെയും ഒട്ടും കുറയാതെ ഹൈക്കമാൻ്റിൽ നിന്നും റോബര്‍ട്ട് വാദ്രയുടേയും അടുപ്പക്കാരനായ ശ്രീനിവാസൻ കൃഷ്ണന്റെ പേരും ഉയരുമ്പോഴും ആരെ പരിഗണിച്ചാലും കോൺഗ്രസ്സ് തങ്ങളുടെ ചരിത്രത്തിലേക്ക് കുറിക്കാവുന്ന പൊട്ടിത്തെറിക്ക് സാക്ഷിയാകും എന്നുള്ളത് തീർച്ച.

ഹൈക്കമാൻ്റ് നിർദേശം തള്ളികളയണമെന്നും. യുവനേതാക്കളെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്നുമാണ് പ്രവർത്തകർ പറയുന്നത്. രാജ്യസഭയിലേക്ക് പരിഗണിക്കുന്ന പത്തോളം പേരിൽ ആറ് പേരും യുവാക്കളാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുമുന്നണിയുടെ രണ്ട് സ്ഥാനാർത്ഥികളും  ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനിരിക്കുകയാണ് എന്നിട്ടും കോൺഗ്രസ്  സ്ഥാനാർത്ഥിയുടെ മുഖം തെളിയാൻ ഇനിയും എത്ര ദിവസങ്ങൾ വേണ്ടിവരും എന്നാണ് പ്രവർത്തകർ ചോദിയ്ക്കുന്നത്.

Post a Comment

0 Comments