ബുധനാഴ്ച രാവിലെയോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീടിന് സമീപത്തുകൂടി പോയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. കുടുംബ പ്രശ്നങ്ങളാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പു കണ്ടെടുത്തിട്ടുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.
പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം ഹോം ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു.
അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും.
0 Comments