banner

വീണ്ടും വർദ്ധനവ്! രാജ്യത്ത് ഇന്ധന വിലയോടൊപ്പം പാചകവാതക വിലയും വർധിപ്പിച്ചു.


രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് 89 രൂപ 15 ആയി. ഡീസൽ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയിൽ പെട്രോൾ വില 90 രൂപ 94 പൈസയും ഡീസൽ വില 85 രൂപ 14 പൈസയുമാണ്.അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയിരിക്കുന്നത്. 

137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്
പാചക വാതക വിലയും വർധിപ്പിച്ചിട്ടുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്ല്യത്തിൽ വരും. 

ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം വർധിച്ചിരുന്നു.

إرسال تعليق

0 تعليقات