തൃക്കരുവ ( ചന്തക്കടവ് ) : ലോക ജല ദിനത്തിൽ റോഡ് 'കുളമാക്കി' വാട്ടർ അതോറിറ്റി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പരിധിയിലെ ചന്തക്കടവ് റോഡിൽ ലോക ജല ദിനമായ ഇന്നലെയാണ് സംഭവം. രണ്ട് പമ്പ് ഹൗസുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് കുഴി എടുക്കുകയും പൈപ്പ് ബന്ധിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ വാഹനങ്ങളിൽ കയറി പോയതായി നാട്ടുകാർ പറയുന്നു.
പിന്നാലെ വെള്ളം പമ്പ് ചെയ്തതോടെയാണ് രസം അതാ ചന്തക്കടവ് റോഡ് ആകെ കുളമായി മാറിയിരിക്കുന്നു. ലോക ജല ദിനത്തിൽ നാട്ടുകാർക്കുള്ള വാട്ടർ അതോറിറ്റിയുടെ ബോധവത്കരണം ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് മണിക്കൂറുകളോളം നീണ്ട് നിന്ന ലിക്കേജിൽ റോഡിലൂടെ ഒഴുകി മലിനമായത്.
കഴിഞ്ഞ ദിവസം രാവിലെയോടെ അഷ്ടമുടി ലൈവിൻ്റെ പ്രതിനിധി ഈ വഴി സഞ്ചരിച്ചപ്പോൾ ഈ അനാസ്ഥ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നാലെ പ്രതിനിധി തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രനെ ഫോണിലൂടെ വിവരം കൈമാറുകയും ആയിരുന്നു. സംഭവം ആരിൽ നിന്നും അറിഞ്ഞിരുന്നില്ലെന്ന് അറിയിച്ച പ്രസിഡൻ്റ് ഉടൻ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവർക്ക് അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകാമെന്ന് അഷ്ടമുടി ലൈവിൻ്റെ പ്രതിനിധിക്ക് ഉറപ്പ് നൽകി.
തുടർന്ന് സ്ഥലം സന്ദർശിച്ച പ്രസിഡൻ്റ് ഉടൻ അസിസ്റ്റൻ്റ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും പ്രശ്നം ഇന്ന് രാവിലെയോടെ പരിഹരിക്കുകയും ആയിരുന്നു. സംഭവത്തിൽ നടപടി ഉണ്ടാകുമോ എന്ന അഷ്മുടി ലൈവ് റിപ്പോർട്ടറുടെ ചോദ്യത്തിന് ബന്ധപ്പെട്ട ഓഫീസിലെത്തി ആവശ്യമെങ്കിൽ നടപടിക്ക് നിർദ്ദേശം നൽകുമെന്ന് പ്രസിഡൻ്റ് വ്യക്തമാക്കി.
0 Comments