banner

ദോശയ്‌ക്കൊപ്പം വിളമ്പിയ സാമ്പാറിന് 100 രൂപ; ചോദ്യം ചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു; സംഭവം കോട്ടയത്ത്; അത്ഭുത സിദ്ധിയുള്ള സാമ്പാർ?

ഹോട്ടലിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ് വില നോക്കിയ വിനോദസഞ്ചാരികൾ ഒന്ന് ഞെട്ടി. ദോശയ്‌ക്കൊപ്പം വിളമ്പിയ സാമ്പാറിന് വില 100 രൂപ. നെടുങ്കണ്ടത്ത് ആണ് സംഭവം. സാമ്പാറിന് 100 രൂപ ഈടാക്കിയ ഹോട്ടലുടമയെ വിനോദസഞ്ചാരികൾ ചോദ്യം ചെയ്തു. എന്നാൽ ഹോട്ടലുടമ വിനോദസഞ്ചാരികളെ മുറിയിൽ പൂട്ടിയിട്ടു. 

നെടുങ്കണ്ടം കോമ്പംമുക്കിലുള്ള ഒരു ഹോട്ടലിലാണ് സംഭവം നടന്നത്.

കോട്ടയത്ത് നിന്നും രാമക്കല്‍മേട് വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ സംഘത്തിനാണ് ദുരനുഭവം നേരിട്ടത്. ഇവര്‍ കോമ്പംമുക്കിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ആറംഗ സംഘമാണ് രാമക്കല്‍മേട് കാണാനെത്തിയത്. ശനിയാഴ് രാവിലെ ഭക്ഷണം കഴിച്ച ബില്ല് കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

ദോശയ്‌ക്കൊപ്പം വിളമ്പിയ സാമ്പാറിന് മാത്രം നൂറ് രൂപയെന്ന് ബില്ലില്‍ കണ്ട സംഘം ഞെട്ടി. തുടര്‍ന്ന് അമിത വില ഈടാക്കിയത് ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു

ഇതോടെ ഹോട്ടല്‍ ഉടമയും വിനോദ സഞ്ചാരികളും തമ്മില്‍ ബില്ലിനെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടെ ആറംഗ സംഘത്തിലെ ഒരാള്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്താനും ശ്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ ഹോട്ടല്‍ ഉടമ ഇവരെ മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസാണ് വിനോദ സഞ്ചാരികളെ മുറി തുറന്ന് മോചിപ്പിച്ചത്. 

തുടര്‍ന്ന് പോലീസ് ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളും ഹോംസ്‌റ്റേ റിസോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു. ഒടുവില്‍ ബില്ലിലെ പ്രശ്‌നം പരിഹരിച്ച ശേഷം വിനോദ സഞ്ചാരികള്‍ ഹോട്ടല്‍ വിടുകയായിരുന്നു.


Post a Comment

0 Comments