റഷ്യ–യുക്രെയ്ന്‍ മൂന്നാംവട്ട ചര്‍ച്ച തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ശനിയാഴ്ച മണിക്കൂറുകൾ മാത്രം നിലനിന്ന താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചത്. ചര്‍ച്ചയ്ക്ക് യുക്രെയ്ന്‍ സന്നദ്ധത അറിയിച്ചിരുന്നു.
യുക്രെയ്നിലെ മരിയുപോളിലും വൊള്‍നോവാഹയിലും റഷ്യ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായില്ല. ഒഴിപ്പിക്കല്‍ പാതയില്‍ അടക്കം റഷ്യ ശക്തമായ ആക്രമണം നടത്തുകയാണെന്ന് യുക്രെയ്ന്‍ ആരോപിച്ചു. ലക്ഷ്യം കാണുംവരെ പോരാടുമെന്ന് പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍, കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ യുദ്ധപ്രഖ്യാപനമാകുമെന്ന് മുന്നറിയിപ്പുനല്‍കി.
ഇന്നുരാവിലെയാണ് തെക്കന്‍ മേഖലയിലെ മരിയുപോളിലും വോള്‍നൊവാഹയിലും റഷ്യ ആറുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ ഉദ്യമം നിര്‍ത്തുകയാണെന്ന് മരിയുപോള്‍ ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.
വോള്‍നോവാഹയില്‍നിന്ന് പതിനയ്യായിരം പേരെ ഒഴിപ്പിക്കാന്‍ പദ്ധതിയിട്ടെങ്കിലും 400 പേരെ മാത്രമാണ് ഒഴിപ്പിക്കാനായത്. അതേസമയം യുക്രെയ്ന്‍ സൈന്യമാണ് ജനങ്ങളെ തടയുന്നതെന്ന് റഷ്യ ആരോപിച്ചു. അതിനിടെ ലക്ഷ്യം കാണുവരെ സൈനിക നടപടി തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ ആവര്‍ത്തിച്ചു.
യുക്രെയ്നുമുകളില്‍ വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെയും പുട്ടിന്‍ വിമര്‍ശിച്ചു. നിരോധനം ഏര്‌പ്പെടുത്തിയാല്‍ സംഘര്‍ഷം രൂക്ഷമാകും. റഷ്യക്കുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്്‍പ്പെടുത്തിയാല്‍ അത് യുദ്ധപ്രഖ്യാപനമാകുമെന്നും പുട്ടിന്‍ മുന്നറിയിപ്പുനല്‍കി. ഹര്‍കീവ്, ചെര്‍ണീവ്, സുമി എന്നിവിടങ്ങളില്‍ റഷ്യന്‍ സൈന്യം ശക്്തമായ ആക്രമണം തുടരുകയാണ്. ചെര്‍ണീവിന് സമീപം റഷ്യയുടെ വിമാനം വെടിവച്ചിട്ടതായി റഷ്യന്‍ യുക്രെയ്ന്‍ സൈന്യം അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. പൈലറ്റിനെയും പിടികൂടി.
0 Comments