banner

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യ സുരക്ഷിത പാതയൊരുക്കും; നവീന്റെ മരണം അന്വേഷിക്കും

കീവ് : അഷ്ടമുടി ലൈവ്.  
ഇന്ത്യൻ വിദ്യാർഥികൾക്ക് റഷ്യ സുരക്ഷിത പാതയൊരുക്കും. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും, അവർക്ക് സുരക്ഷിത പാത ഒരുക്കുമെന്നും വ്യക്‌തമാക്കി റഷ്യ. യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മരണം അന്വേഷിക്കുമെന്ന് റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് പറഞ്ഞു.

റഷ്യൻ സ്ഥാനപതി അറിയിച്ചത് പ്രകാരം,
ഇന്ത്യക്കാരുടെ റഷ്യൻ അതിർത്തി വഴിയുള്ള രക്ഷാദൗത്യം പരിഗണനയിലാണ്. സംഘർഷ മേഖലയിലെ ഇന്ത്യൻ പൗരന്മാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. സുരക്ഷിത പാത ഉടൻ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കി‌. കൂടാതെ യുഎന്നിലെ നിഷ്‌പക്ഷ നിലപാട് ഇന്ത്യ തുടരണമെന്നും റഷ്യ അറിയിച്ചു.

റഷ്യ യുക്രൈനിൽ അധിനിവേശം ശക്‌തമാക്കുമ്പോൾ ഇപ്പോഴും നിരവധി ഇന്ത്യക്കാരാണ് തിരികെ നാട്ടിലെത്താൻ കഴിയാതെ കഴിയുന്നത്. റഷ്യയോട് ചേർന്നുള്ള യുക്രൈനിലെ ഹർകീവ്, സുമി നഗരങ്ങളിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നുണ്ട്. 

സുരക്ഷിത പാത ഉടൻ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് വ്യക്തമാക്കി.  നിലവിൽ സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ അറിയിച്ചെങ്കിലും എപ്പോൾ മുതൽ രക്ഷാപ്രവ‍ർത്തനം തുടങ്ങുമെന്ന് വ്യക്‌തമല്ല. അതേസമയം യുക്രൈന്റെ തലസ്‌ഥാന നഗരമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരും പുറത്തു കടന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ്‌വർധൻ ശൃംഗ്ള വ്യക്‌തമാക്കി.

Post a Comment

0 Comments