banner

റഷ്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ സ്ത്രീകളെ ബ ലാത്സംഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍

അതിര്‍ത്തികളില്‍ റഷ്യന്‍ സൈനികര്‍ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതായി ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ. 

ഉക്രെയ്ന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്നതിനിടെയിലും റഷ്യന്‍ സൈനികര്‍ സ്ത്രീകളെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കുകയാണെന്ന് ഡിമിട്രോ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖഴ്സണില്‍നിന്ന് ഇതുവരെ 11 ബലാത്സംഗ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ നടത്തുന്ന അതിക്രൂരമയാ പീഡനങ്ങള്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. പ്രധാന നഗരമായ മരിയൊപോളും റഷ്യൻ സേന വളഞ്ഞു. റഷ്യക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്‍റ് യുറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. വടക്കൻ മേഖലയിൽ പോരാട്ടം മന്ദഗതിയിലാണെങ്കിലും തെക്കൻ തീരങ്ങളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. 

യുക്രൈൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന 90 ശതമാനം സൈനികരും യുക്രൈനിലേക്ക് കടന്നു കഴിഞ്ഞു. പ്രധാന നഗരങ്ങളായ ഖാർകിവ്, മരിയുപോൾ നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ ശക്തമാക്കി. 

റഷ്യൻ അതിർത്തിയോട് അടുത്തുള്ള മരിയുപോൾ റഷ്യൻ സേന വളഞ്ഞു കഴിഞ്ഞു.

ഇതുവരെ രണ്ടായിരത്തിലേറെ പൗരന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്തമാക്കി. 9000 റഷ്യൻ സൈനികരെ വധിച്ചതായും യുക്രൈൻ അവകാശപ്പെടുന്നു. തലസ്ഥാന നഗരമായ കിയവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം തുടരുകയാണ്. കീവ് ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ സൈനിക വ്യൂഹത്തിന്‍റെ നീക്കം ഇപ്പോഴും മന്ദഗതിയിലാണ്. 

അധിനിവേശ റഷ്യൻ സൈന്യത്തിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്‍റ് വ്ലദിമർ സെലെൻസ്‌കി യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

Post a Comment

0 Comments